കളി കഴിഞ്ഞു മടങ്ങവെ റൊണാൾഡോ കുടിവെള്ള കുപ്പികൾ രോഷത്തോടെ തട്ടിയെറിയുന്നു.
റിയാദ് : സൗദി പ്രോ ലീഗിൽ ആദ്യ മത്സരങ്ങളിൽ കാട്ടിയ മികവ് അവർത്തിക്കാനാവാതെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രിസ്റ്റ്യാനോ നിറം മങ്ങിയ മത്സരത്തിൽ അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബ് തോൽവി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദ് വിജയമാഘോഷിച്ചത്. അൽ നസറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിലുടനീളം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ പേര് ഉറക്കെ വിളിച്ചാണ് ഇത്തിഹാദ് ആരാധകർ റൊണാൾഡോയെ പ്രകോപിപ്പിക്കുവാൻ ശ്രമിച്ചത്.
കളി കഴിഞ്ഞു മടങ്ങിയ റൊണാൾഡോ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന കുടിവെള്ളത്തിന്റെ കുപ്പികൾ രോഷത്തോടെ തട്ടിയെറിഞ്ഞു. മത്സരത്തിനു ശേഷം റൊണാൾഡോയെ പരിഹസിച്ചുകൊണ്ട് ഇത്തിഹാദ് ക്ലബ് ‘റൊണാൾഡോ എവിടെ?’ എന്നു കൂടി ട്വീറ്റ് ചെയ്തതോടെ സംഭവം കൊഴുത്തു. നിരാശപ്പെടുത്തുന്ന മത്സര ഫലമാണിതെന്നും അടുത്ത മത്സരങ്ങളിലാണു ഇനി ശ്രദ്ധയെന്നും റൊണാൾഡോ കളിക്കു ശേഷം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.
സീസണിൽ അൽ നസറിന്റെ രണ്ടാം തോൽവിയാണിത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും ഗോളടിക്കാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല. ജയത്തോടെ അൽ നസറിനെ പിന്നിലാക്കി അൽ ഇത്തിഹാദ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കെത്തി.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…