മെസ്സി പിഎസ്ജി ജേഴ്സിയിൽ
പാരിസ് : നിലവിലെ ക്ലബ് കരാറിന്റെ അവസാനഘട്ടത്തിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. അദ്ദേഹത്തിന് പാരീസിൽ തുടരാൻ താൽപര്യമില്ലെന്നു ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ സീസൺ കഴിയുന്നതു വരെയാണു മെസ്സിക്ക് പിഎസ്ജിയുമായി കരാറുള്ളത്. സ്പാനിഷ് ക്ലബ് ബാർസിലോനയാണ് മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നതിൽ ഇപ്പോൾ മുന്നിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതെ സമയം തന്റെ മുൻ ക്ലബ്ബായ ബാർസിലോനയിൽ വീണ്ടും കളിക്കണമെങ്കിൽ മെസ്സിയുടെ പ്രതിഫലം വൻതോതിൽ താരത്തിനു വെട്ടി കുറയ്ക്കേണ്ടിവരും.സൗദി അറേബ്യയിലെ അൽ– ഹിലാൽ വന്‍ തുക നൽകി ചെയ്ത് മെസ്സിയെ സ്വന്തമാക്കാൻ തയാറാണ്. യുഎസിൽനിന്നുള്ള ഇന്റർ മയാമിയും മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്. സൗദി ക്ലബിലേക്ക് മെസ്സി പോയാൽ വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ– മെസ്സി പോരാട്ടത്തിന് അരങ്ങുണരും.
ഇപ്പോൾ കുടുംബത്തോടൊപ്പം ആൽപ്സിൽ അവധിക്കാല ആഘോഷിക്കുകയാണ് മെസ്സി. കോപ ഡെ ഫ്രാൻസ് മത്സരത്തിൽ പേസ് ഡെ കാസലിനെ കഴിഞ്ഞ ദിവസം പിഎസ്ജി കീഴടക്കിയപ്പോൾ മെസ്സി കളിച്ചിരുന്നില്ല.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…