ആരാധകർ പ്രതിഷേധവുമായി ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ടയേർഡ് ജസ്റ്റിസ് അസിം കുമാർ റേ ചെയർമാനും, ചീഫ് സെക്രട്ടറി, ആഭ്യന്തര-ഗിരിവർഗ്ഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ ഒരു അന്വേഷണ സമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്.
മെസ്സിയുടെ സന്ദർശനം 10 മിനിറ്റിൽ താഴെ മാത്രമായതോടെയാണ് ആരാധകർ പ്രകോപിതരായത്. മെസ്സിയെ ഒരുനോക്ക് കാണാൻ വലിയ തുക നൽകി ടിക്കറ്റെടുത്ത ആരാധകർ, താരം കളത്തിൽ ഇറങ്ങാതിരുന്നതിലുള്ള പ്രതിഷേധമായി സ്റ്റാൻഡുകളിൽ വെള്ളക്കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു.
പോലീസ് രംഗത്തെത്തി സ്ഥിതി നിയന്ത്രണത്തിലാക്കിയെങ്കിലും ആരാധകരുടെ പ്രതിഷേധം പ്രകടമായിരുന്നു. അതേസമയം, മെസ്സി വളരെ വേഗം എയർപോർട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് മുഖ്യമന്ത്രി മമത ബാനർജിക്ക് സ്റ്റേഡിയത്തിലേക്കുള്ള യാത്ര റദ്ദാക്കേണ്ടി വന്നു. സ്റ്റേഡിയത്തിലെ സംഘർഷത്തിൽ ലയണൽ മെസ്സിയോടും എല്ലാ കായിക പ്രേമികളോടും ആരാധകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് മമത സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെത്തിയ മെസ്സിയെ കാണാനുള്ള ആവേശത്തിലായിരുന്ന ഫുട്ബോൾ പ്രേമികൾക്ക് സ്റ്റേഡിയത്തിലെ സംഘർഷം നിരാശയായി. ഹൈദരാബാദ്, മുംബൈ, ദില്ലി എന്നിവിടങ്ങളിലാണ് മെസ്സിയുടെ GOAT ടൂറിലെ അടുത്ത പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്.
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…