Kerala

കെ-റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍; ബദൽ പ്രോജക്ട് വരിക കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി

പാലക്കാട് : പിണറായി വിജയൻ സർക്കാർ ഏറെ കൊട്ടിയാഘോഷിച്ച കെ-റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. താൻ നൽകിയ ബദല്‍ പ്രൊപ്പോസല്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബോധ്യമായിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തതാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ല. പക്ഷേ അതിന് ബദല്‍ പ്രൊപ്പോസല്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. അത് കേരള സര്‍ക്കാരിന് ഇഷ്ടമായി. മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. അദ്ദേഹത്തിന് അത് ബോധ്യമായി. അത് നടത്താനുള്ള ആലോചനയാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കെ റെയിലിനേക്കാള്‍ വലിയ ഉപകാരപ്രദമായ ഒന്നാണ് താന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍. കൂടാതെ ഇത് നാട്ടുകാര്‍ക്ക് കാര്യമായ ബുദ്ധിമുട്ടും ഉണ്ടാക്കില്ല. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രോജക്ടല്ല അത്. കേന്ദ്ര സര്‍ക്കാര്‍ പ്രോജക്ട് ആയിട്ടാണ് അത് വരിക. അതേസമയം സംസ്ഥാന സര്‍ക്കാരിന് അതില്‍ 49 ശതമാനം പങ്കും ഉണ്ട്.

കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കില്ല. അത് മാറ്റിവെച്ചിട്ട് വേണം പുതിയ പദ്ധതി അവതരിപ്പിക്കാന്‍. പാരിസ്ഥിതക ആഘാതം, ഭൂമിയേറ്റെടുക്കല്‍ എല്ലാം കുറഞ്ഞ പദ്ധതിയാണ് ബദല്‍ പ്രൊപ്പോസല്‍. അണ്ടര്‍ഗ്രൗണ്ടും എലിവേറ്റഡുമായ പാതയാണ് ഇതില്‍ കൂടുതലും വരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഒരു ഡീറ്റേയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കണം. ഡിഎംആര്‍സിയെ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ആഗ്രഹിക്കുന്നത്. കാരണം അതുപോലൊരു പ്രോജക്ട് അവര്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവരുടെ കൈയില്‍ എല്ലാ ഡാറ്റകളും ഉണ്ട്.
കെ റെയില്‍ ഞങ്ങള്‍ മാറ്റിവെച്ചു, പുതിയ പദ്ധതി എടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിക്കായി മുഖ്യമന്ത്രി ഒരു കത്തെഴുതണമെന്നും ഞാന്‍ ആവശ്യപ്പെട്ടു. കത്തെഴുതിയിട്ട് ഞാന്‍ തന്നെ മന്ത്രിയെ കണ്ട് അനുമതി വാങ്ങിത്തരമാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ കത്ത് ഇതുവരെ പോയിട്ടില്ല’ ഇ. ശ്രീധരന്‍ പറഞ്ഞു.

Anandhu Ajitha

Recent Posts

തൊണ്ടിമുതൽ തിരിമറിക്കേസ് ! ആന്റണി രാജുവിന് തടവുശിക്ഷ !

തിരുവനന്തപുരം: ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് മൂന്ന് തടവ്…

4 minutes ago

“തൻ്റെ അസാന്നിധ്യം രാഹുൽ അവസരമാക്കി…. ഭാര്യയെ വശീകരിച്ചു… കുടുംബ ജീവിതം തകർത്തു ” – രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവും. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ്…

1 hour ago

മൺറോ സിദ്ധാന്തത്തിന്റെ തുടർച്ച !!!വെനസ്വേലയിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ത് ?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകൾക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയതടക്കം ഇപ്പോൾ ഡൊണാൾഡ്…

1 hour ago

ഹിന്ദു സമുദായ നേതാക്കളെ ആക്രമിക്കാൻ ഇത് വാരിയൻ കുന്നന്റെ കാലമല്ലെന്ന് അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ I…

2 hours ago

മുസ്ലിങ്ങൾ വിചാരിച്ചാൽ ഒരു മിനിട്ടിനുള്ളിൽ രാജ്യത്ത് കലാപം ! മൗലാനാ സാജിദ് റാഷിദി I SHRUKH KHAN

ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…

3 hours ago

വെനസ്വേലൻ പ്രസിഡന്റിനെ നിഷ്പ്രയാസം പിടികൂടി !! ശത്രു രാജ്യങ്ങളിൽ നടത്തുന്ന ഓപ്പറേഷനുകളിൽ അഗ്രഗണ്യർ ! ആരാണ് ലോകത്തെ വിറപ്പിക്കുന്ന ‘ഡെൽറ്റ ഫോഴ്സ്’

ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…

3 hours ago