മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നദെല്ല ഇന്ത്യയിലേക്ക്. വാര്‍ഷിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് ഫെബ്രുവരി ഏഴ്, എട്ട് എന്നീ തീയതികളില്‍ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലെത്തുന്ന നദെല്ല എഐ സ്റ്റാര്‍ട്ടപ്പുകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്
മുന്ന് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം കൈവരിക്കുന്ന കമ്പനിയായി കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് മാറിയിരുന്നു. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനു പിന്നാലെ ഈ സ്ഥാനം നേടുന്ന രണ്ടാമത്തെ കമ്പനിയായി ഇതോടെ മൈക്രോസോഫ്റ്റ് മാറി.
2023 ജൂണിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, തൻ്റെ യുഎസ് സന്ദർശന വേളയിൽ, ആപ്പിളിൽ നിന്നുള്ള ടിം കുക്ക്, ഗൂഗിളിൽ നിന്നുള്ള സുന്ദർ പിച്ചൈ, സത്യ നാദെല്ല തുടങ്ങിയ പ്രമുഖ യുഎസ്, ഇന്ത്യൻ ടെക്‌നോളജി എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു .
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് നദെല്ലയുടെ ഓഫീസ് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയുടെ ഡവലപ്പര്‍ കമ്മ്യൂണിറ്റിയെയും സാങ്കേതിക വിദഗ്ധരെയും നദെല്ല കാണുന്നുണ്ടെന്ന് പ്രസ്താവനയില്‍ അറിയിച്ചിരുന്നു ,
“ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയുടെ ശക്തി, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നതായിരുന്നു പ്രധാന വിഷയം. ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ ഡെവലപ്പർ, സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ സാങ്കേതികവിദ്യ – അത് ഇന്ത്യയെയും ലോകമെമ്പാടുമുള്ള വിപണികളെയും ബാധിക്കും,” മൈക്രോസോഫ്റ്റിൻ്റെ പ്രസ്താവനയിൽ പറയുന്നു
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ വിപണി ആധിപത്യത്തിനായുള്ള മത്സരത്തിലാണു മൈക്രോസോഫ്റ്റ്. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐയിലെ നിക്ഷേപമാണ് മൈക്രോസോഫ്റ്റിന് കരുത്തേകുന്നതും. കഴിഞ്ഞ വര്ഷം . നദെല്ല ഇന്ത്യയില്‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് സ്റ്റാര്‍ട്ടപ്പ് ഡവലപ്പര്‍മാരെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളുമായിട്ടാണു കൂടിക്കാഴ്ച നടത്തിയത്.
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…