തിരുവല്ല: റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കത്തിനിടയിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്ത് പോലീസ്.
തിരുവല്ല തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി. ഉമ്മ(56)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. പുളിന്തറ വീട്ടിൽ സതീഷ് കുമാറി (47)നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
വെള്ളിയായ്ഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തോമസ് വി ഉമ്മന്റെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം വ്യാഴാഴ്ച രാത്രി റോഡിലേക്ക് കടപുഴകി വീണിരുന്നു. ഇത് വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
എന്നാൽ സംഘർഷത്തിനെ തുടർന്ന്, തലക്ക് സാരമായി പരിക്കേറ്റ സതീശനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നതായി പോലീസ് വ്യക്തമാക്കി.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…