Agriculture

പതിവുതെറ്റിക്കാതെ ദേശാടനപക്ഷികള്‍ ഇത്തവണയുമെത്തി

ഹരിപ്പാട്: കുട്ടനാട്ടില്‍ പതിവുതെറ്റിക്കാതെ ദേശാടനപക്ഷികള്‍ ഇത്തവണയുമെത്തി. കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൊയ്തൊഴിഞ്ഞ പാടത്താണ് ദേശാടനപ്പക്ഷികള്‍ വന്നെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന പക്ഷികള്‍ മുതല്‍ പാടത്തെ സ്ഥിരം വിരുന്നുകാരായ കൊക്കുമുണ്ടികള്‍വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.

വേഴാമ്പല്‍, മഞ്ഞക്കൊക്ക്, താമരക്കോഴി, കുളക്കോഴി, ചാരക്കോഴി, എരണ്ട എന്നിവര്‍ പാടത്തെ സ്ഥിരം സന്ദര്‍ശകരായി മാറി. കുട്ടനാട്ടില്‍ കൃഷിയുടെ ആരംഭത്തിലും വിളവെടുപ്പ് കഴിയുമ്പോഴുമാണ് വിദേശയിനം പക്ഷികളുള്‍പ്പെടെ ആയിരക്കണക്കിനു പക്ഷികള്‍ എത്തുന്നത്.

കാലാവസ്ഥയിലെ മാറ്റമോ, ഭക്ഷണലഭ്യതയിലെ മാറ്റമോ, ഇണചേരാനുള്ള കാലമാകുമ്പോഴോ ആണ് ഇവകള്‍ എത്താറുള്ളത്. കൂട്ടമായെത്തുന്ന പക്ഷികളെ വീക്ഷിക്കാനും ചിത്രമെടുക്കാനും വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ കുട്ടനാട്ടില്‍ എത്താറുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൊക്ക്, നീലക്കോഴി ഇനത്തില്‍പെട്ട പക്ഷികള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. തണ്ണീര്‍ തടങ്ങള്‍ നശിക്കുന്നത് പക്ഷികളുടെ ഭക്ഷണത്തെ നല്ലരീതിയില്‍ തന്നെ ബാധിക്കുന്നുണ്ട്.

admin

Recent Posts

ഛത്തീസ്ഗഢിലെ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്

നാരായണ്‍പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. മൂന്ന് ജവാന്മാര്‍ക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

4 mins ago

അഭിമാനിക്കാവുന്ന നേട്ടം!റെക്കോർഡിട്ട് വന്ദേഭാരത്|Vande Bharat

അഭിമാനിക്കാവുന്ന നേട്ടം!റെക്കോർഡിട്ട് വന്ദേഭാരത്|Vande Bharat

38 mins ago

മാദ്ധ്യമ ചലച്ചിത്ര രംഗത്തെ അതികായൻ…! രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഈടിവി,…

43 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച്…

1 hour ago

അറിയാം റീജന്റ് ഇന്റർനാഷണൽ സെന്ററിന്റെ വിവരങ്ങൾ

അറിയാം റീജന്റ് ഇന്റർനാഷണൽ സെന്ററിന്റെ വിവരങ്ങൾ

1 hour ago

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് സഹായ ഹസ്തവുമായി ദീപം ഫൗണ്ടേഷൻ ; കാരയ്ക്കാട് ഗവ.എൽ പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുതിയ അദ്ധ്യയന വർഷത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ദീപം ഫൗണ്ടേഷൻ. ആലപ്പുഴ ജില്ലയിലെ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ…

9 hours ago