ദില്ലി: മോദി രണ്ടാമതും അധികാരത്തിലേറിയതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിക്ക് വീണ്ടും ജീവന്‍വെയ്ക്കും.ബിജെപി സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ ഉഡാന്‍ പദ്ധതിക്കുവേണ്ട തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
688 റൂട്ടുകളിലായി പദ്ധതി നടപ്പാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഈയിനത്തില്‍ 1,800 കോടി രൂപ മുതല്‍ 2000 കോടി രൂപവരെയാണ് സബ്‌സിഡി പ്രതീക്ഷിക്കുന്നത്.
ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകും. നികുതി കുറയ്ക്കല്‍, എയര്‍പോര്‍ട്ട് ചാര്‍ജ് കുറയ്ക്കല്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് മറ്റുആനുകൂല്യങ്ങള്‍ നല്‍കല്‍ എന്നിവയാണ് പരിഗണിക്കുന്നത്.
ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്ക് 2,500 രൂപവരെയാണ് നിരക്ക് ഏര്‍പ്പെടുത്തുക. ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നതിന് അഞ്ച് എയര്‍ലൈന്‍ കമ്പനികളുമായി 2017 മാര്‍ച്ചില്‍ സര്‍ക്കാര്‍ കരാറിലെത്തിയിരുന്നു.
43 നഗരങ്ങളിലേയ്ക്കായിരുന്നു എയര്‍ലൈന്‍ സേവനം ഏര്‍പ്പെടുത്തിയത്. 2018 ജനുവരിയില്‍ 325 റൂട്ടുകളിലേയ്ക്ക് 15 എയര്‍ലൈന്‍ കമ്പനികളുമായി ധാരണയിലെത്തിയിരുന്നു.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്‌ക്കെത്തിയതോടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് വ്യോമയാനമന്ത്രാലയത്തിന്റെ ശ്രമം.
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…