Pin Point

മിലൻ കാ ഇതിഹാസ്, പരമ്പര – 10 | പ്രധാനമന്ത്രിയെ കൊന്ന ഖാലിസ്ഥാനും സുപ്രീം കോടതിയെ ഊശിയാക്കിയ മുത്തലാഖ് അവകാശവും | സിപി കുട്ടനാടൻ

നമസ്കാരം പ്രിയപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, കഴിഞ്ഞ തവണ നമ്മൾ സ്വാതന്ത്ര്യ വീർ സവർക്കറെ സംബന്ധിയായ കാര്യങ്ങളാണ് അറിഞ്ഞത്. എന്നാൽ ചില വായനക്കാർ ചോദിച്ചു., സവർക്കറുടെ അഭിനവ് ഭാരത് സംഘടനയ്ക്ക് എന്ത് സംഭവിച്ചു എന്ന്…? അതിനുള്ള ചെറിയൊരു മറുപടിയ്ക്ക് ശേഷം നമുക്ക് മറ്റു സംഭവങ്ങളിലേക്ക് കടക്കാം.

സ്വാതന്ത്ര്യ ലബ്ധി കൈവന്നതിന് ശേഷം അഭിനവ് ഭാരത് പ്രസ്ഥാനത്തിന് സാംഗത്യമില്ലെന്ന് ബോദ്ധ്യം വന്നതിൻ്റെ അടിസ്ഥാനത്തിൽ 1950ൽ സവർക്കർ തന്നെ ഇടപെട്ട് അഭിനവ് ഭാരത് സംഘടനയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. മാത്രമല്ല സംഘടനയുടെ അവസ്ഥയും ശുഷ്കമായിരുന്നു. എന്നാൽ പിൽക്കാലത്ത് ഇന്ത്യൻ പട്ടാളത്തിൽ നിന്നും വിരമിച്ച മേജർ രമേശ് ഉപാദ്ധ്യായ എന്ന വ്യക്തി 2006ൽ അഭിനവ് ഭാരതിനെ പുനരുജ്ജീവിപ്പിച്ചു. അതിന് ശേഷം ഇന്ത്യയിൽ നടന്ന ചില ബോംബ് സ്ഫോടനങ്ങളിലും കൊലപാതകങ്ങളിലും ഈ സംഘടനയുടെ കൈകൾ ഉണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഇതാണ് അഭിനവ് ഭാരത്തിൻ്റെ അവസ്ഥ.

ഇനി നമുക്ക് 1980കളിലേയ്ക്ക് തിരികെയെത്തി യാത്ര തുടരാം,. ഖാലിസ്ഥാൻ വാദിയായ ജഗ്ജിത് സിങ് ചൗഹാൻ 1979ൽ തന്നെ ലണ്ടനിലേക്കു താമസം മാറ്റിയിരുന്നു. ലണ്ടനിൽ ചൗഹാൻ ഖാലിസ്ഥാൻ നാഷണൽ കൗൺസിൽ എന്നൊരു സംഘടനക്കു രൂപം നൽകി. ലണ്ടനിൽ ചൗഹാൻ താമസിച്ചിരുന്ന വീടിനു ഖാലിസ്ഥാൻ ഹൗസ് എന്നായിരുന്നു പേര്. റിപ്പബ്ലിക്ക് ഓഫ് ഖാലിസ്ഥാൻ എന്ന ഒരു സാങ്കൽപിക രാഷ്ടത്തിൻ്റെ പ്രസിഡണ്ടായി ചൗഹാൻ സ്വയം അവരോധിച്ചു. റിപ്പബ്ലിക്ക് ഓഫ് ഖാലിസ്ഥാൻ്റെ പേരിൽ പാസ്പോർട്ട്, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവ പുറത്തിറക്കി.

വിദേശങ്ങളിലുള്ള (കാനഡ, യുഎസ്) സമാന ചിന്താഗതിക്കാർ ചൗഹാൻ്റെ പ്രയത്നത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ടായിരുന്നു. ഇന്ത്യയിലെ സിഖ് ഭീകരവാദികളിൽ ഒരാളായിരുന്ന ഭിന്ദ്രൻവാലെയുമായി ചൗഹാൻ ബന്ധം പുലർത്തിയിരുന്നു. ഇന്ത്യയെ വീണ്ടും വിഭജിച്ച് സിഖ് മതരാഷ്ട്രം സ്ഥാപിയ്ക്കാനുള്ള പ്രവർത്തനത്തിന് പിന്തുണ ലഭിക്കാനായി അയാൾ തുടർച്ചയായി പാകിസ്താൻ സന്ദർശിച്ച് കരുക്കൾ നീക്കി.

ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തെ വരച്ച വരയിൽ നിറുത്തി മുസ്ലീങ്ങൾ ആഗ്രഹിച്ചതുപോലെ പാകിസ്ഥാൻ ഉണ്ടാക്കുവാൻ അവർക്ക് സാധിച്ചെങ്കിൽ എന്തുകൊണ്ട് നമ്മൾ സിഖുകാർക്ക് അത് സാധിച്ചുകൂട എന്ന ചിന്തയിൽ നിന്നാണ് ‘ഖാലിസ്ഥാൻ’ വാദത്തിൻ്റെ പിറവി. വീണ്ടുമൊരു ബട്ട്വാര (വിഭജനം)യ്ക്കുള്ള മുറവിളി ഇന്ത്യ കേട്ടത് ഈ സാഹചര്യത്തിലായിരുന്നു.

1980കളിൽ ആരംഭിച്ച ഖാലിസ്ഥാൻ രാഷ്ട്രവാദം സിഖ് ഭീകരവാദത്തിൻ്റെ മറ്റൊരു മുഖം വെളിവാക്കി. അകാലിദളിനെ തറപറ്റിച്ച് പഞ്ചാബ് ഭരണം പിടിയ്ക്കുക എന്ന രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ സിഖ് മത പ്രീണന മഹാമഹം കൊണ്ടാടപ്പെട്ടു.

കോൺഗ്രസ്സ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ഗ്യാനി സെയ്ൽസിങ്ങും സഞ്ജയ് ഗാന്ധിയും ചേർന്ന് നടത്തിയ സാമുദായിക പ്രീണനത്തിൻ്റെ പ്രോഡക്റ്റ് ആയിരുന്നു ജർണൈൽ സിങ് ഭിന്ദ്രൻവാല എന്ന സിഖ് ഭീകരവാദി. സിഖ് സാമുദായിക വികാരങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച് ഭാരത രാഷ്ട്രത്തിന് തീരാ തലവേദന സമ്മാനിച്ച കോൺഗ്രസ്സ് പാർട്ടിയാണ് ഇപ്പോൾ വർഗീയതയെക്കെതിരെ സംസാരിയ്ക്കുന്നതെന്ന് ഓർക്കുമ്പോൾ ഉളുപ്പില്ലായ്മയുടെ ന്യൂജൻ പേരാണോ കോൺഗ്രസ്സ് എന്ന് തോന്നിപ്പോവാറുണ്ട്.

ഈ പ്രശ്നങ്ങൾ സംഭവിയ്ക്കുമ്പോൾ തന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ജനതയ്ക്ക് ആത്മാഭിമാനമുയർത്താനുള്ള ഒരു സംഗതി 1983 ജൂണ്‍ 25ന് സംഭവിച്ചു. ക്രിക്കറ്റിനെ സ്നേഹിയ്ക്കുന്ന ഇന്ത്യയിലെ കോടിക്കണക്കിനുള്ള ജനത അതിനെ ആത്മഹർഷത്തോടെ സ്വീകരിച്ചു. ആ ദിവസം കപിൽദേവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ളണ്ടിലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന 3ആം ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ 6 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി. ഭീകര പ്രവർത്തനങ്ങളുടെയും കൊലപാതകങ്ങളുടെയും രാഷ്ട്രീയ പ്രശ്നങ്ങളുടെയും വാർത്തകളിൽ മാത്രം ഇന്ത്യയെന്ന പേര് ഇടം പിടിച്ചിരുന്ന അന്താരാഷ്ട്ര പത്രങ്ങളിലെ പേജുകളിൽ മനോഹരവും അന്തസ്സുറ്റതുമായ ഈ വാർത്തയിൽ ഇന്ത്യ എന്ന പേര് ഇടം പിടിച്ചു. ഇന്ത്യക്കാരുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു. ഇത് അക്കാലത്തെ ഒരു പ്രധാനപ്പെട്ട സംഭവമായിരുന്നു എന്നതിന് സംശയമില്ല. സിഖ് ഭീകരവാദം കൊടുമ്പിരികൊള്ളുന്ന സംഭവ വികാസങ്ങൾക്കിടയിൽ ഇത്തരം സന്തോഷകരമായ സംഭവങ്ങൾ ജനതയ്ക്ക് നൽകുന്ന ആശ്വാസം നിസ്സാരമല്ല.

കോൺഗ്രസ്സിൻ്റെ പിന്തുണയോടെ ആരംഭിയ്ക്കുകയും പാകിസ്താൻ്റെ പിന്തുണയോടെ വളരുകയും ചെയ്ത സിഖ് ഭീകരവാദത്തിൻ്റെ നാൾവഴികളിൽ രക്‌തം ചിന്തപ്പെട്ട ഇന്ത്യക്കാർ, ഹിന്ദുക്കളും സിഖുകാരും എന്ന വൈജാത്യത്തിലേക്ക് സ്റ്റാമ്പ് ചെയ്യപ്പെട്ടു. ഭാരതത്തിൻ്റെ ദേശീയോദ്ഗ്രഥനത്തിനായി പ്രവർത്തിച്ചിരുന്ന ആർഎസ്എസിന്, പഞ്ചാബിൽ ജീവൻ നഷ്ടപ്പെട്ട പ്രവർത്തകർക്കും പ്രചാരകരടക്കമുള്ള നേതാക്കൾക്കും കയ്യും കണക്കുമില്ലായിരുന്നു.

സിഖ് ഭീകരവാദം അതിൻ്റെ സർവ സാധ്യതകളുമെടുത്ത് രാജ്യത്തെ വെല്ലുവിളിച്ചു തുടങ്ങിയപ്പോൾ ഇന്ത്യയുടെ പരമാധികാരം നിലനിറുത്താൻ ദൽഹിയ്ക്കുള്ള ഉത്തരവാദിത്വം ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന പേരിൽ 1984 ജൂൺ ആദ്യവാരത്തിൽ പഞ്ചാബിലെ അമൃത്സറിലുള്ള സുവർണ്ണ ക്ഷേത്രത്തിൽ ഒളിച്ചിരുന്ന ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള സിഖ് ഭീകരരെ കൈകാര്യം ചെയ്യുന്ന ചെയ്യുന്ന നിലയിലേക്ക് എത്തി. എന്തുവില കൊടുത്തും ഇന്ത്യയുടെ പരമാധികാരം സംരക്ഷിയ്ക്കപ്പെടും എന്ന ഭരണകൂട നിശ്ചയദാർഢ്യം വെളിവായി.

ഭിന്ദ്രൻവാലയെ ‘കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുകൊല്ലിച്ചതും നീയേ ചാപ്പാ’ എന്നതാണ് ഇക്കാര്യത്തിൽ കോൺഗ്രസ്സിൻ്റെ വാസ്തവം എന്നതുകൊണ്ട് ഒരു കോൺഗ്രസ്സ് കീർത്തനം പാടാൻ എനിക്ക് സാധിയ്ക്കുന്നില്ല. മാത്രമല്ല ഇതിൻ്റെ തുടർ സംഭവങ്ങൾ നമുക്കെല്ലാം വ്യക്തമായി അറിവുള്ളതാണല്ലോ.

1984 ഒക്ടോബർ 31ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ച് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സിഖുകാരായ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു ഇന്ദിരാജിയുടെ ജീവൻ പൊലിഞ്ഞു. അതിനു ശേഷം ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപം നമുക്കറിയാം. ‘ഖൂൻ കാ ബദ്‌ലാ ഖൂൻസേ ലൂൻഗാ’ എന്ന അമിതാഭ്ബച്ചൻ ഡയലോഗ് ദൂരദർശനിൽ കാട്ടി സിഖ് സമുദായത്തെ വേട്ടയാടി കോൺഗ്രസ്സുകാർ. അതി ഭീകരമായ സാമുദായിക കലാപം കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തപ്പെട്ടു.

കോൺഗ്രസ്സുകാരായ ജഗദീഷ് ടൈറ്റ്‌ലറും എച്ച്.കെ.എൽ. ഭഗത്തും അടക്കമുള്ള ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ത അനുചരരുടെ കാർമികത്വത്തിൽ സിഖുകാരെ ‘ഒരു പാഠം പഠിപ്പിക്കാൻ’ കോൺഗ്രസ്സുകാർ ഒരുമ്പെട്ടതിൻ്റെ ബാക്കിപത്രമായി സർക്കാർ കണക്കുകൾ പ്രകാരം 2800ൽ പരം സിഖുകാർ കൊല്ലപ്പെട്ടു. എന്നാൽ സ്വതന്ത്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ പ്രകാരം യഥാർത്ഥ മരണസംഖ്യ 8000-17,000 വരും. വധിക്കപ്പെടും എന്ന ഭീതിയിൽ നിരവധി സിഖുകാർ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തു.

1984 നവംബർ 19ന് ഇന്ത്യാ ഗേറ്റിന് അടുത്തുള്ള ബോട്ട് ക്ലബിൽ വെച്ച്, പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള തൻ്റെ ആദ്യത്തെ പൊതുസമ്മേളനത്തിൽ വെച്ച് രാജീവ് ഗാന്ധി ഇങ്ങനെ പറഞ്ഞു, “ഇന്ദിരാജിയുടെ കൊലപാതകത്തെ തുടർന്ന് നമ്മുടെ നാട്ടിൽ ചില കൊലപാതകങ്ങൾ നടന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് എന്തുമാത്രം ക്രോധം വന്നു, എന്തുമാത്രം ദേഷ്യം വന്നു..! ഇന്ത്യ ആ ദിനങ്ങളിൽ ആകെ കുലുങ്ങുന്നതുപോലെ നമുക്ക് പലർക്കും തോന്നി.. വന്മരങ്ങൾ കടപുഴകി വീഴുമ്പോൾ, ഭൂമി കുലുങ്ങും.. അത് സ്വാഭാവികം മാത്രം..!” ഇതായിരുന്നു സാമുദായിക കലാപത്തെക്കുറിച്ചുള്ള കോൺഗ്രസ്സ് സർക്കാരിൻ്റെ നിലപാട്.

സിഖുകാർക്കെതിരെ നടന്നത് ക്രൂരതയാണെന്നായിരുന്നു ബിജെപി നിലപാട്. എന്നാൽ പല ആർഎസ്എസ് നേതാക്കളും കോൺഗ്രസ്സിനനുകൂലമായി ചിന്തിച്ചു. കലാപങ്ങൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് പാർട്ടിയുടെ വിജയ വോട്ടുകളിൽ ആർഎസ്എസുകാരുടെ വോട്ടുമുണ്ടായിരുന്നു.

എന്തെന്നാൽ, ഇന്ത്യൻ പ്രധാനമന്ത്രി കൊല്ലപ്പെട്ട ശേഷം ഒന്നും സംഭവയ്ക്കാതെ സമൂഹം വെറുതെ മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ലെന്ന് അവർ കരുതി. മാത്രമല്ല തുടർന്നു വന്ന 1984ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തോറ്റാൽ അത് പ്രധാനമന്ത്രിയെ കൊന്നവർക്കനുകൂലമായ വിധിയെഴുത്താവുമെന്ന് അവർ നിരീക്ഷിച്ചു. അങ്ങനെ സംഭവിയ്ക്കുന്നത് ദേശീയോദ്ഗ്രഥനത്തിന് ഒട്ടും സഹായകമാകുന്ന സംഗതിയാവില്ല എന്നും വിലയിരുത്തിയാണ് ബിജെപിയ്‌ക്കെതിരായി ആർഎസ്എസുകാർ വോട്ട് ചെയ്തത്.

ചുരുക്കത്തിൽ കോൺഗ്രസ്സിന്, ചരിത്രത്തിലെ ഏറ്റവും കൂടുതൽ സീറ്റ് സമ്മാനിച്ച് ആ തിരഞ്ഞെടുപ്പ് കടന്നുപോയി. അന്ന് ബിജെപിയ്ക്ക് കിട്ടിയത് 2 സീറ്റുകൾ മാത്രമായിരുന്നു. ആന്ധ്രാ പ്രദേശിലെ ഹനം കൊണ്ടയിൽ സി ജംഗ റെഡ്ഢിയും ഗുജറാത്തിലെ മൊഹ്‌സാനയിൽ ഡോ.എ കെ പാട്ടീലും മാത്രമായിരുന്നു താമര ചിഹ്നത്തിൽ ജയിച്ച ഇന്ത്യയിലെ ആദ്യത്തെ ബിജെപി എംപിമാർ. എന്തിനേറെ ആർഎസ്എസിൻ്റെ വോട്ടു കിട്ടാതെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ശ്രീ. അടൽ ബിഹാരി വാജ്‌പേയ് പോലും തോറ്റു.

ഇതിനിടെ മറ്റൊരു മതരാഷ്ട്രീയ ആറ്റംബോംബ് പൊട്ടാൻ വെമ്പൽകൊണ്ട് ഇരിയ്ക്കുന്നുണ്ടായിരുന്നു. അതായിരുന്നു ഷാബാനു കേസ്. മുസ്ലിം സമുദായത്തിലെ മുത്തലാക്ക് എന്ന ദുരാചാരത്തിന് വിധേയമായി ദാമ്പത്യ ജീവിതം തകർന്ന് പെരുവഴിയിലായ മധ്യപ്രദേശുകാരിയായ ഷാബാനു എന്ന മുസ്‌ലിം യുവതി ഇന്ത്യയിലെ കോടതികളിൽ വ്യവഹാരങ്ങൾ നടത്തുകയും ഈ കേസിൽ 1985 ഏപ്രിൽ 23ന് സുപ്രീം കോടതി ഷാബാനുവിന് അനുകൂലമായി വിധി പറയുകയും ചെയ്തു. പ്രസ്തുത വിധിയിൽ വിവാഹ മോചിതയായ, സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീക്കും ജീവനാംശം അവകാശമാക്കിയ സി.ആർ.പി.സി. 125ആം വകുപ്പ് മുസ്ലിം വിവാഹ മുക്തയുടെ കാര്യത്തിലും ബാധകമാണന്നും മതപരമായ വ്യക്തി നിയമങ്ങൾക്ക് ഉപരിയായി നിലനിൽക്കുന്ന ഏക സിവിൽകോഡ് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ഇതോടെ ഇസ്ലാമിക സമൂഹം പ്രകോപിതരായി രംഗത്തിറങ്ങി അഖിലേന്ത്യാടിസ്ഥാനത്തിൽ വമ്പൻ സമര പരിപാടികൾ നടത്തി. (പൗരത്വ നിയമ പ്രശ്നത്തിൽ നടത്തിയതുപോലെ) ഈ സമരങ്ങൾ കണ്ട് മുട്ടിടിച്ച കോൺഗ്രസ്സ് സർക്കാരും പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുന്ന നിയമ നിർമാണം നടത്തി മുസ്ലിം പുരുഷ നേതൃത്വത്തെ സംതൃപ്തരാക്കി. ഈ നിയമത്തിനിട്ട പേരാണ് രസകരം ‘ വിവാഹമുക്തകളായ മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം’ എന്നായിരുന്നു ഇതിൻ്റെ പേര്.

ഇതേതുടർന്ന് രാജീവ് സർക്കാർ ന്യൂനപക്ഷ പ്രീണനത്തിനു കളമൊരുക്കുകയാണെന്ന് ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. മുത്തലാക്കിനും ഇസ്ലാമിക ബഹുഭാര്യാത്വത്തിനും എതിരായുള്ള നിലപാട് പറഞ്ഞ കമ്യുണിസ്റ്റ് താത്വികാചാര്യൻ ഇഎം എസിനെതിരെ ‘രണ്ടും കെട്ടും മൂന്നും കെട്ടും ഇ.എം.എസ്സിൻ്റെ ഓളെയും കെട്ടും’ എന്ന മുദ്രാവാക്യവും മുഴക്കി മുസ്ലീങ്ങൾ രംഗത്തെത്തിയത് ഈ സംഭവത്തിലാണ്. ഇതൊക്കെ സമൂഹത്തിലുണ്ടാക്കുന്ന പ്രതിപ്രവർത്തനം എങ്ങനെയായിരിയ്ക്കും എന്ന് വായനക്കാർ ചിന്തിച്ചുനോക്കൂ.

മുസ്ലീം സ്ത്രീകൾ നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെ വഴിയിലെ നാഴികക്കല്ലായി ഷാബാനു കേസ് വിലയിരുത്തപ്പെടുന്നു. മുസ്ലീങ്ങളുടെ പിടിവാശികൾക്ക് വഴങ്ങുന്ന നട്ടെല്ലുമായി നിൽക്കുന്ന കോൺഗ്രസ്സിനെ ഇതോടെ ഹിന്ദു ജനത വെറുക്കാൻ ആരംഭിച്ചു. ഹിന്ദുക്കൾക്കുണ്ടായ വിപ്രതിപത്തി ശമിപ്പിയ്ക്കാൻ അയോദ്ധ്യയിലെ തർക്ക ഭൂമിയിലെ മസ്ജിദിനുള്ളിലെ രാമക്ഷേത്രം ഹിന്ദു ആരാധനയ്ക്കായി 1985ൽ രാജീവ് ഗാന്ധി സർക്കാർ തുറന്നു കൊടുത്തു. ഇത് വീണ്ടും സാമുദായിക പ്രശ്നങ്ങൾ വഷളാക്കി.

തുടരും….

admin

Recent Posts

തിരുവനന്തപുരം കരുമൺകോട് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു ! ഭർത്താവ് കസ്റ്റഡിയിൽ ; ഇരു കാല്‍മുട്ടുകളും തകർന്ന ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…

40 seconds ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

1 hour ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

1 hour ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

2 hours ago