NATIONAL NEWS

മിലൻ കാ ഇതിഹാസ് | പരമ്പര – 12 കമ്യുണിസ്റ്റ് വിഡ്ഢികളുടെ കമ്പ്യൂട്ടർ ലഹള | സിപി കുട്ടനാടൻ

നമസ്കാരം പ്രിയ തത്വമയി ന്യൂസ് വായനക്കാരെ. 1980കളിലെ സംഭവങ്ങളാണല്ലോ നമ്മൾ മനസിലാക്കിക്കൊണ്ടിരിയ്ക്കുന്നത്. അന്നത്തെ പ്രധാനപ്പെട്ട ഒരു സംഗതിയായിരുന്നു കമ്പ്യുട്ടർ വിരുദ്ധ സമരങ്ങൾ. അതിലേയ്ക്ക് നാം വരുന്നതിന് മുമ്പായി ചില പിൽക്കാല വിവരസാങ്കേതിക ചരിത്രം കൂടെ നാം മനസിലാക്കേണ്ടതുണ്ട്. അതിലേയ്ക്ക് ആദ്യം സഞ്ചരിയ്ക്കാം.

വിവരസങ്കതികവിദ്യയുടെ വികസനത്തിൽ ലോകമഹായുദ്ധമടക്കം മനുഷ്യരാശിയ്ക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്. യൂറോപ്പടക്കമുള്ള വികസിത ഭൂമിയിൽ അന്നത്തെ രീതിയിൽ ഇന്നത്തെ ദൃഷ്ടിയിൽ പ്രാകൃതമായ കമ്പ്യൂട്ടർ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങൾ വളർന്നുവന്ന ലോക സാഹചര്യത്തിൽ 1968 ഏപ്രിൽ 1ന് മുംബൈയിൽ ടാറ്റ കൺസൾട്ടൻസി സർവീസസിൻ്റെ രൂപത്തിൽ ഇന്ത്യയുടെ ഐടി സേവന വ്യവസായം ജനിച്ചു. സ്വീകാര്യതയും സാദ്ധ്യതയും കുറവായ സാഹചര്യത്തിൽ മന്ദഗതിയിൽ ഇത് പ്രവർത്തിച്ചു. ടാറ്റായുടെ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയായിരുന്ന എൻജിനീയർ ഫഖിർ ചന്ദ് കോഹ്ലിയുടെ നേതൃത്വത്തിലാണ് അന്ന് ഇന്ത്യ ഡിജിറ്റൽ ലോകത്തേയ്ക്ക് പിച്ചവച്ചത്.

1973 മെയ് 1ന് ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക് മുംബൈയിൽ സ്ഥാപിയ്ക്കപ്പെട്ടു. Santacruz Electronics Export Processing Zone (SEEPZ) എന്നായിരുന്നു ഈ പ്രത്യേക സാമ്പത്തിക മേഖലയുടെ പേര്. മുമ്പുണ്ടായിരുന്നതിലും വിപുലമായി ഐടി മേഖലയുടെ വികസനത്തിൽ ഭരണകൂടം ശ്രദ്ധപുലർത്തുവാൻ തുടങ്ങി.

പാശ്ചാത്യ ലോകം കമ്പ്യൂട്ടർ അടക്കമുള്ള സാധ്യതകളിലേക്ക് നവീനമായി കുതിച്ചുകൊണ്ടിരിയ്ക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്ന 1974 കാലഘട്ടത്തിൽ തന്നെ ഇന്ന് കാണുന്ന തരത്തിലുള്ള ഇന്ത്യൻ ഐടി വ്യവസായത്തിൻ്റെ വികാസവും സംഭവിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ് തന്നെയാണ് ഇത്തരം പരിഷ്കൃതമായ പ്രോഗ്രാം ഡെവലപ്മെൻ്റ്മായി ഇന്ത്യൻ ഭാഗദേയം മാറ്റിമറിയ്ക്കാൻ രംഗത്തെത്തിയത്. ആഗോളതലത്തിൽ ഇന്ത്യൻ ഐടി പ്രോഡക്റ്റുകൾക്ക് സ്വീകാര്യത കിട്ടത്തക്ക വിധം ഗുണമേന്മ കൊണ്ടുവരാനുള്ള പരിശ്രമങ്ങളും ഈ സമയത്തുതന്നെ ഫലപ്രദമായിത്തന്നെ നടത്തപ്പെട്ടു.

1977ൽ SEEPZൽ നിന്നും ടാറ്റായുടെ സോഫ്റ്റ്‌വേർ കയറ്റുമതി പങ്കാളികളായ Burroughs മുഖേന ഇന്ത്യൻ സോഫ്റ്റ്‌വെയറുകൾ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രവർത്തനങ്ങൾ ആരംഭിയ്ക്കപ്പെട്ടു. സോഫ്റ്റ്‌വേർ എന്നുള്ള പദപ്രയോഗങ്ങളൊക്കെ ഇന്ത്യൻ സാമാന്യ ജനതയ്ക്ക് അന്യമായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സംഗതികളൊക്കെ സംഭവിച്ചത് എന്ന് നാം മനസ്സിലാക്കണം. ഈ കാലഘട്ടങ്ങളിൽ രാജ്യത്തിൻ്റെ മറ്റു പല നഗരങ്ങളിലും ഐടി സെക്ടറുകൾ ആരംഭിയ്ക്കപ്പെട്ടു.

1980കളുടെ തുടക്കം മുതൽ ഇന്ത്യയിൽ വലിയ രീതിയിലുള്ള വിവരസാങ്കേതിക വിദ്യയുടെ പരിഷ്ക്കരണം ആരംഭിച്ചു. ഇതിനെ തുടർന്ന് കമ്യുണിസ്റ്റ് പാർട്ടികളുടെ ട്രേഡ് യൂണിയനുകൾ കംപ്യൂട്ടറിനെതിരെ സമരങ്ങൾ ആരംഭിച്ചു. കമ്പ്യൂട്ടർ എന്നാൽ എന്തെന്നറിയാത്ത ജനതയോടായിരുന്നു ഇവരുടെ ഈ മസ്തിഷ്ക പ്രക്ഷാളന വാചാടോപങ്ങൾ നടന്നിരുന്നത്. വിശിഷ്യാ കേരളം പോലുള്ള സ്ഥലങ്ങളിൽ ഇവരുടെ കമ്യുണിസ്റ്റ് കശ്‌മലത്വം തുടർന്നുപോന്നു.

1984 സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ സംവിധാനം കമ്പ്യൂട്ടർ വത്കരിച്ചതോടെ കമ്പ്യൂട്ടർ എന്നത് സാമാന്യ ജനത്തിൻ്റെ ജീവിതവുമായി ബന്ധപ്പെടാൻ ആരംഭിച്ചു. ഇതോടെ കമ്യുണിസ്റ്റ് പാർട്ടി തങ്ങളുടെ സർവ സന്നാഹങ്ങളുമായി കമ്പ്യൂട്ടറിനെ നേരിടാൻ രംഗത്തിറങ്ങി. ‘തൊഴിൽ തിന്നുന്ന ബകൻ’ പോലുള്ള സർഗാത്മക സാഹിത്യ രചനകളുമായി അറിവില്ലാത്ത പൊതുജനത്തെ വിഡ്ഢികളാക്കിക്കൊണ്ട് അവർ കളം പിടിച്ചു. സംഘപരിവാറും വെറുതെയിരുന്നില്ല. ബിഎംഎസ് ട്രേഡ് യൂണിയൻ കമ്പ്യുട്ടർ വത്കരണത്തിനെതിരെ രംഗത്തുവന്നു. പക്ഷെ കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും വ്യത്യസ്ഥ കാരണങ്ങളാലായിരുന്നു ബിഎംഎസിൻ്റെ എതിർപ്പ്. നൂതന സാങ്കേതിക വിദ്യകൾ സൈന്യത്തിൽ നടപ്പാക്കാതെ പൊതുജന ജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് അഭികാമ്യമല്ല എന്ന നിലപാടിലായിരുന്നു ബിഎംഎസ് എതിർത്തത്. 1984നെ കമ്പ്യുട്ടർ വത്കരണ വിരുദ്ധ വർഷമായി ആചരിയ്ക്കാൻ ബിഎംഎസ് ആഹ്വാനം ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയാകട്ടെ തങ്ങൾക്ക് ശേഷിയുള്ളിടങ്ങളിലെല്ലാം കമ്പ്യുട്ടറിനെ തെറിയും വിളിച്ച് പാട്ടും തെരുവ് നാടകങ്ങളും മുദ്രാവാക്യങ്ങളുമായി തകർത്താടി.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതോടെ കമ്പ്യൂട്ടർ വത്കരണം ത്വരിതഗതിയിലായി. കമ്പ്യൂട്ടറിൻ്റെ സാദ്ധ്യതകളെക്കുറിച്ച് ഇന്ത്യയിലെ മറ്റേതൊരു രാഷ്ട്രീയക്കാരനെക്കാളും നന്നായി മനസിലാക്കിയ ഭരണാധികാരിയായിരുന്നു രാജീവ്ജി എന്നത് നിസ്സംശയം പറയാം. ബാങ്കിങ് മേഖലയിലടക്കം കമ്പ്യൂട്ടർ സംവിധാനം അവതരിപ്പിച്ച് അദ്ദേഹം മുന്നേറി. പ്രതിപക്ഷം പാർലമെൻ്റ്ൽ രാജീവ്ഗാന്ധിയുടെ രക്തത്തിനായി മുറവിളികൂട്ടി. ഇതെല്ലാം കണ്ട അദ്ദേഹം ഒരുപക്ഷെ ഉള്ളിൽ ചിരിച്ചിട്ടുണ്ടാകാം. രാഷ്ട്രത്തിൻ്റെ വിദൂരഭാവിയിൽ സംഭവിയ്ക്കാൻ പോകുന്ന വിവരസാങ്കേതിക വിദ്യയുടെ വിപ്ലവത്തെ തടയാൻ ഇവർക്കൊന്നും സാധിയ്ക്കില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ദൂരദർശനിലൂടെയും മറ്റും കമ്പ്യൂട്ടർ എന്നതിനെക്കുറിച്ച് ജനാവബോധമുണർത്തുന്ന പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്യപ്പെട്ടു. കംപ്യുട്ടർ വത്ക്കരണം പാടില്ല എന്ന് കമ്യുണിസ്റ്റ് നേതാവായിരുന്ന ഇ കെ നായനാർ നടത്തിയ പ്രസ്താവനയുടെ പത്ര കട്ടിങ് ഇന്നും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്

ഭാരതീയ ദേശീയ ബിംബങ്ങളോടുള്ള എതിർപ്പുകൾ നിലവിൽ ഭാരതത്തിലുള്ള പല സമൂഹങ്ങളിലും നമ്മൾ കാണുന്നതാണ്. അതിലെ ഒരു പ്രധാന സംഗതി ഇവിടെ പരാമർശിയ്ക്കാതെ പോകുന്നത് ഈ ലേഖനത്തെ അപൂർണമാക്കും. സംഗതിയുടെ തുടക്കം ഇങ്ങനെയാണ്, 1985 ജൂലായ് 26ന് കോട്ടയത്തിനടുത്ത് കിടങ്ങൂരിലുള്ള എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ സഹോദരങ്ങളായ മൂന്ന് വിദ്യാര്‍ത്ഥികളായ ബിജൊയ്, ബിനുമോള്‍, ബിന്ദു എന്നിവർ സ്‌കൂളിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടു. ദേശീയഗാനമായ ജനഗണമന ആലപിക്കാന്‍ ഈ കുട്ടികള്‍ തയ്യാറല്ല എന്ന കാരണത്താലായിരുന്നു സസ്‌പെൻഷൻ. ഇവർ ദേശീയഗാനം ആലപിയ്ക്കാതിരുന്നതിനുള്ള കാരണം എന്തെന്നാൽ ഈ കുട്ടികൾ ക്രൈസ്‌തവ വിഭാഗമായ യഹോവ സാക്ഷികള്‍ എന്ന വിശ്വാസ സമൂഹത്തിലെ അംഗങ്ങളായിരുന്നു എന്നതാണ്.

യഹോവയെ അല്ലാതെ മറ്റാരെയും സ്തുതിക്കില്ല എന്നതും വെള്ളിയാഴ്ച പ്രാർത്ഥനാ ദിവസം ആണെന്നതും. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനോ പൊതുപദവികള്‍ വഹിക്കാനോ സൈന്യത്തില്‍ സേവനമുനുഷ്ഠിക്കാനോ ദേശീയപതാകയെ അഭിവാദ്യം ചെയ്യാനോ യഹോവ സാക്ഷികൾ തയ്യാറാവില്ല എന്നതും ഈ മതവിശ്വാസികളുടെ രീതിയാണ്. എന്നാൽ യഹോവാ സാക്ഷികൾക്കായി ഒരു രാജ്യം രൂപീകൃതമായാൽ അവരുടെ പതാക യഹോവയുടെ വചനങ്ങളാൽ സമ്പുഷ്ടമാകുന്നതും, അവരുടെ ഭരണാധികാരി യഹോവ സാക്ഷിക്കാരൻ ആയിരിയ്ക്കുമെന്നതിനാൽ മേൽപ്പറഞ്ഞ പ്രശ്‍നങ്ങൾ ഒന്നും തന്നെ അവർക്കുണ്ടാവില്ല എന്ന മറുവശവും ഇതിനുണ്ട്. ഇത് അന്നത്തെ വലിയ വിവാദമാകുകയും കേരള ഹൈക്കോടതി സ്‌കൂൾ അധികൃതരുടെ നടപടിയെ ശരിവയ്ക്കുകയും ചെയ്തു. ഈ കുട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. ശേഷം സംഭവം ഒരു വർഷത്തിന് ശേഷമാണ് നടന്നത്.

നെല്ലി കലാപവും മറ്റു സാമ്പത്തിക സാമൂഹിക പ്രശ്നങ്ങളും വഷളായ രാഷ്ട്രീയ പശ്ചാത്തലത്തിൽ ആസാം സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് നേതാക്കളുടെ വാക്കുകൾക്ക് ചെവി നൽകാൻ ഇന്ത്യാ ഗവന്മെൻ്റ് തയാറായി. ഇതേതുടർന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി രാജ്യത്തു നിന്നും പുറത്താക്കാനും ആസ്സാം തദ്ദേശ ജനതയുടെ ആവശ്യങ്ങൾ പരിഹരിയ്ക്കാനും വ്യവസ്ഥ ചെയ്യുന്ന ആസാം അക്കോർഡിൽ 1985 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒപ്പുവച്ചു. ആസാമിൽ NRC കൊണ്ടുവരാനുള്ള തീരുമാനം എടുത്തത് ഇങ്ങനെയാണ്. ഇതോടെ ആസാമിലെ ജനത ആനന്ദ നൃത്തം ചവിട്ടി. ആസാം സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് നേതാക്കൾക്ക് വീര പരിവേഷം ലഭിച്ചു. ഈ സാമൂഹിക അന്തരീക്ഷം 1985 ഒക്ടോബർ 14ന് ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് ജന്മം നൽകി. അതാണ് ആസാം ഗണ പരിഷദ് എന്ന രാഷ്ട്രീയ പാർട്ടി. ‎പ്രഫുല്ല കുമാർ മഹന്തയായിരുന്നു പാർട്ടി നേതാവ്. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആസാം ഗണ പരിഷദിന് വമ്പൻ വിജയം ലഭിയ്ക്കുകയും മഹന്ത മുഖ്യമന്ത്രിയാകുകയും ചെയ്തു.

എൺപതുകളുടെ മധ്യത്തോടെ കശ്മീർ താഴ്വരയിലെ 2500ലധികം സ്ഥലങ്ങളുടെ പേര് ഇസ്ലാമികവൽക്കരിച്ചു കൊണ്ട് ഷേഖ് അബ്ദുള്ളയുടെ സർക്കാരിൻ്റെ പിന്തുണയോടെ ഇസ്ലാമിക ഭീകരത കരുത്തുകാട്ടി. കശ്മീർ താഴ്വരയിലെ ഹിന്ദു ന്യൂനപക്ഷത്തിനെ ഇന്ത്യൻ ഗവണ്മെണ്ടിൻ്റെ മുഖ്‌ബിറുകൾ (ചാരന്മാർ) എന്ന് വിളിച്ചുകൊണ്ട് മസ്ജിദുകളിൽ ഷേഖ് അബ്ദുല്ല പ്രസംഗിച്ചു. 1986ൽ മുഫ്തി മുഹമ്മദ് സയ്യിദിൻ്റെ മണ്ഡലമായ അനന്ത് നാഗിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നു. താഴ്വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ ബിസിനസ് സ്ഥാപനങ്ങളും, സ്വത്തുവകകളും മുസ്ലീങ്ങൾ കൊള്ളയടിച്ചു.

മുമ്പ് സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിൻ്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ്ജ നിലയത്തിൽ 1986 ഏപ്രിൽ 26ന് രാത്രിയിൽ സംഭവിച്ച അപകടം ലോക ജനതയെ ആണവോർജ്ജ പ്രവർത്തങ്ങളിൽ അവിശ്വസിപ്പിയ്ക്കുവാൻ പോന്നതായിരുന്നു. ഒരു കമ്യുണിസ്റ്റ് രാജ്യം എത്രമേൽ വിശ്വാസയോഗ്യമല്ല എന്ന് ആ സംഭവം ലോകത്തെ ധരിപ്പിച്ചു. റഷ്യൻ ഭരണകൂടം ഈ നിമിഷം വരെ ചെർണോബിലിൽ നടന്ന വാസ്തവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആണവ പദ്ധതികളും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ഉടലെടുത്തു. രാഷ്ട്ര പുരോഗതിയ്ക്ക് ഉപയോഗിയ്ക്കാവുന്ന ആണവ ശക്തിയെ ജനകീയ പ്രതിരോധത്തിലൂടെ തടയുവാൻ ഇന്നും പ്രതിലോമ ശക്തികൾ പരിശ്രമിയ്ക്കുന്നു.

അടുത്ത സിഖ് പ്രശ്നം വൈകാതെ ഇന്ത്യയിൽ തലപൊക്കി. കഴിഞ്ഞ 3 മാസങ്ങളായി സിഖ് ഭീകരത അതിൻ്റെ അടുത്ത കലാപരിപാടി അങ്ങ് പഞ്ചാബിൽ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. 200 പേർ വരുന്ന സിഖ് മത ഭീകരർ വീണ്ടും സുവർണ ക്ഷേത്രത്തിൽ കയറിക്കൂടി ഇന്ത്യൻ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ 1986 ഏപ്രിൽ 30ന് പഞ്ചാബ് പോലീസ് നടപടികൾ ആരംഭിച്ചു. എൻഎസ്ജി കമാൻഡോകൾ നടത്തിയ ഈ പോലീസ് നടപടിയ്ക്ക് ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ’ (1) എന്നായിരുന്നു പേര്. ഒരാൾക്ക് മാത്രമേ ജീവഹാനി സംഭവിച്ചുള്ളൂ. ഇതിന് മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. മുമ്പ് നടന്ന സൈനിക നടപടികളുടെ സമയത്ത് സിഖ് ജനവിഭാഗം ഭീകരർക്ക് അനുകൂലമായിരുന്നെങ്കിൽ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ സംഭവിച്ചപ്പോൾ അവർ ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിച്ചു. ഒരു പോസിറ്റിവായ മാറ്റം നമുക്ക് ഇവിടെ കാണാം.

യഹോവ സാക്ഷികളായ കുട്ടികളുടെ കേസിൽ വിശദമായ വാദങ്ങള്‍ക്കൊടുവില്‍ 1986 ഓഗസ്റ്റ് 11ന് സുപ്രീം കോടതിയുടെ വിധി വന്നു. സ്‌കൂള്‍ അധികൃതരുടെ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിൻ്റെ ലംഘനമാണെന്നും, ദേശീയഗാനം ആലപിക്കാതിരിക്കുന്നത് അനാദരവാണെന്ന് പറയാനാവുകയില്ലന്നും, ദേശീയഗാനം ആലപിക്കുന്നതിനെ തടസ്സപ്പെടുത്തുകയോ ഇങ്ങനെ ആലപിക്കുന്ന യോഗത്തിന് ഈ കുട്ടികൾ അലോസരമുണ്ടാക്കുന്നില്ലന്നും, അതിനാൽ ദേശീയ ഗാനാലാപനത്തിൻ്റെ സമയത്ത് എഴുന്നേറ്റ് നിന്നാൽ മാത്രം മതിയെന്നും സുപ്രീംകോടതി വിധിച്ചു. ഇങ്ങനൊക്കെ വിധിയ്ക്കാൻ നമ്മുടെ സുപ്രീംകോടതിയ്ക്ക് മാത്രമേ പറ്റൂ. എന്തായാലും ഒരു കാര്യം വ്യക്തം, ഇന്ത്യ ഒരു വലിയ സൈനിക ഭീഷണി നേരിടുമ്പോൾ യഹോവാ സാക്ഷികളാരും രാഷ്ട്രത്തിനു വേണ്ടി ആയുധമെടുക്കില്ല. ഇതൊക്കെ നാം വന്ദേമാതരത്തെ ബഹുമാനിയ്ക്കാത്ത ആളുകളുടെ മനോഭാവത്തോട് ചേർത്ത് തന്നെ മനസിലാക്കണം. ‘ബിജോയ് ഇമ്മാനുവൽ V/S സ്റ്റേറ്റ് ഓഫ് കേരള’ എന്ന ഈ കേസ് അന്ന് വാർത്താ പ്രാധാന്യമുണ്ടാക്കിയ സംഭവമായിരുന്നു

1986 ഒക്ടോബർ 2ന് രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പാർച്ചനയ്ക്ക് എത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നേർക്ക് ആക്രമണമുണ്ടായി. കരംജിത്സിങ് എന്ന സിഖുകാരൻ്റെ നിറയൊഴിക്കലിൽ നിന്നും തലനാരിഴക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്ഷപെട്ടു. സിഖ് പ്രശ്‍നങ്ങൾ ഇടയ്കിടയ്ക്കിങ്ങനെ തലപൊക്കിക്കൊണ്ടിരിയ്ക്കുന്നു. ഇതിനിടയിലെല്ലാം കമ്പ്യൂട്ടർ വിരുദ്ധ സമരങ്ങളും തകൃതിയായിരുന്നു എന്നതും നമ്മൾ മറക്കാൻ പാടില്ല.

തുടരും….

admin

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര ചികിത്സ പിഴവ്!!! കൈയ്യിൽ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി !

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…

4 mins ago

പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ല; നീതി ലഭിക്കുന്നത് വിഭജനത്തിന്റെ ഇരകൾക്കെന്ന് പ്രധാനമന്ത്രി; നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ദില്ലി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നത് തടയാൻ രാജ്യത്തെയും വിദേശത്തെയും ഒരു ശക്തിക്കും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരെഞ്ഞെടുപ്പ് റാലിയിൽ…

7 mins ago

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

മുതിർന്ന നേതാക്കൾക്കും സൈനിക ഉദ്യോഗസ്ഥർക്കും വിദേശത്ത് നിക്ഷേപം! പട്ടിണിയിൽ സാധാരണക്കാർ |pakistan

40 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം ! പ്രതി രാഹുൽ രാജ്യം വിട്ടതായി സ്ഥിരീകരണം; മർദ്ദിച്ചത് പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ കാര്യങ്ങൾ കണ്ടതിനെത്തുടർന്നാണെന്ന് പ്രതി

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയും പീഡനത്തിനിരയായ നവ വധുവിന്റെ ഭർത്താവുമായ രാഹുല്‍ പി.ഗോപാല്‍ (29) രാജ്യം വിട്ടതായി…

43 mins ago

എ എ പി എം പി സ്വാതി മാലിവാൾ എവിടെ ? പ്രതികരിക്കാതെ നേതൃത്വം

കെജ്‌രിവാളിനെ പുകഴ്ത്തിയിട്ടും മതിവരാത്ത മലയാള മാദ്ധ്യമങ്ങൾ വസ്തുതകൾ കാണുന്നില്ലേ ? ജാമ്യത്തിലിറങ്ങി കെജ്‌രിവാൾ നടത്തുന്ന കള്ളക്കളികൾ ഇതാ I SWATI…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഢനം സംസ്ഥാനത്തിന് അപമാനം! പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ഗവർണർ! അക്രമത്തിനിരയായ യുവതിയുടെ വീട് സന്ദർശിക്കും

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ…

2 hours ago