അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം
റാഞ്ചി: ഝാര്‍ഖണ്ഡിലുണ്ടായ ഖനിയപകടത്തില്‍ നാല് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു. പ്രവർത്തനം നിര്‍ത്തിവെച്ചിരുന്ന കല്‍ക്കരി ഖനിയിൽ അനധികൃതമായി ഖനനം നടത്താനെത്തിയവരാണ് അപകടത്തിനിരയായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏതാനും പേർ ഖനിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഖനിയുടെ ഒരുഭാഗം തകര്‍ന്നു വീഴ്ന്നാണ് അപകടമുണ്ടായത്.
രാംഗഡ് ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് നാല് മൃതദേഹം കണ്ടെത്തിയതായി രാംഗഡ് എസ്ഡിപിഒ പരമേശ്വര്‍ പ്രസാദ് പറഞ്ഞു.
പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ പ്രദേശവാസികള്‍ മൂന്ന് പേരുടെ മൃതശരീരം വീണ്ടെടുത്തിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയാണിത്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അധികൃതർ അറിയിച്ചു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…