തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം എന്തുകൊണ്ട് അടിയന്തരപ്രമേയം കൊണ്ടുവന്നില്ലെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയക്കുകയാണെന്നാണ് മന്ത്രിയുടെ ന്യായീകരണം.
പിണറായി വിജയന്റെ കുടുംബത്തെയാണ് ഈ ആരോപണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ശക്തമായ ആക്രമണം നടത്തണമെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നെങ്കില്‍ അടിയന്തരപ്രമേയം കൊണ്ടുവരാമായിരുന്നുവെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മാസപ്പടി വാങ്ങിയത് ഉമ്മന്‍ചാണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി വാങ്ങിയിട്ടുണ്ടോയെന്നതിന് ഇനിയിപ്പോ ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ പറ്റില്ലെന്നും അയാളുടെ മകനോട് ചോദിച്ചാൽ അറിയാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം വീണ മാസപ്പപ്പടി വാങ്ങിയെന്നത് സംബന്ധിച്ച രേഖകൾ എല്ലാം ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തെ മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ വിലക്കിയിരുന്നു. ബില്ലിന്റെ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് സ്പീക്കറുടെ റൂളിങ്. 2023ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബില്ലിന്റെ ചർച്ചയിലാണ് മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെ സ്പീക്കർ നിയന്ത്രിച്ചത്. പി.സി.വിഷ്ണുനാഥാണ് ബില്ലിന്റെ ചർച്ചയിൽ സംസാരിക്കേണ്ടിയിരുന്നത്. വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽനാടൻ സംസാരിച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…