Kerala

മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലി തർക്കം; പിന്നീട് കയ്യാങ്കളി, ഒടുവിൽ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: കൈ​പ്പു​ഴ​ക്കാ​റ്റി​ൽ മീ​ൻ പി​ടി​ച്ച​തി​നെ​ച്ചൊ​ല്ലിയുണ്ടായ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. നീ​ണ്ടൂ​ർ ചി​റ​ക്ക​ൽ വീ​ട്ടി​ൽ വി​പി​ൻ ജ​നാ​ർ​ദ​ന​ൻ (20), കൈ​പ്പു​ഴ ക​രി​മ്പി​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത് രാ​ജു (23) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

കൈ​പ്പു​ഴ ജ​യ​ന്തി ജംങ്​​ഷ​ൻ ഭാ​ഗ​ത്തു​ള്ള യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യു​മാ​ണ്​ ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. മീ​ൻ പി​ടി​ക്കാ​ൻ കൈ​പ്പു​ഴ​ക്കാ​റ്റ് ചാ​ലി​ൽ കൂ​ടു​വെ​ച്ചി​രു​ന്ന​ത് എ​ടു​ത്ത​തി​നെ ചൊ​ല്ലിയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇ​വ​ർ ത​മ്മി​ൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് പ്രതികൾ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ വി​പി​ൻ. ശ്രീ​ജി​ത് രാ​ജു​വി​ന് ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ലും കേ​സ് നി​ല​വി​ലു​ണ്ട്. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ പി.​പി. മ​നോ​ജ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായവ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

anaswara baburaj

Recent Posts

ഇൻക്വിലാബ് സിന്ദാബാദ് എന്ന് എത്രനാളായി വിളിക്കുന്നു ? വിപ്ലവം ജയിച്ചോ? സോളാർ സമരം ഒത്തുതീർപ്പാക്കിയതായുള്ള വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി!

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ്‌ കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…

22 mins ago

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma

29 mins ago

കേരളത്തിൽ മഴ കനക്കും, മൂന്നു ദിവസത്തേക്ക് 4 ജില്ലകളിൽ റെ‍ഡ് അലർട്ട് ; ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…

45 mins ago

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീതുമായി ഖാര്‍ഗെ! |congress

55 mins ago

നിർഭയക്ക് വേണ്ടി തെരുവിലിറങ്ങിയ പാർട്ടി ഇന്ന് പ്രതിയെ സംരക്ഷിക്കാനിറങ്ങിയിരിക്കുന്നു;എഎപിക്കെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാള്‍

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…

57 mins ago

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage

1 hour ago