Kerala

വൺവേ തെറ്റിച്ച് ചീറിപ്പാഞ്ഞ് മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം; വളയം ഭാഗത്ത് ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി ജനങ്ങൾ

കോഴിക്കോട് : വൺവേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം കാരണം ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടി ജനങ്ങൾ. ഇന്ന് വൈകുന്നരം നാലര മണിയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വാഹനമാണ് വൺവേ തെറ്റിച്ച് കുതിച്ചു പാഞ്ഞെത്തിയത്.

വളയം ഭാഗത്തുനിന്നാണ് മുഹമ്മദ് റിയാസിന്റെ വാഹനം ട്രാഫിക് സംവിധാനം തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി. വളയം ഭാഗത്ത് നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് അകമ്പടി ഇല്ലാതെയായിരുന്നു മന്ത്രിയുടെ വരവ്. രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന റോഡിൽ എതിരെ വന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു.

രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന റോഡിൽ, എതിരെ ബസ് എത്തിയതോടെ മന്ത്രിയുടെ വാഹനം കുടുങ്ങി. ഒടുവിൽ നാട്ടുകാരുടെ ഇടപെടലാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ടു പോകാൻ സൗകര്യമൊരുക്കിയത്.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago