Kerala

ട്രാൻസ്‌ജെൻഡർ കലോത്സവം വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം:ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ സർഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ് വിവിധ കലാമത്സരയിനങ്ങളിൽ നിന്നും കാണാൻ കഴിഞ്ഞതെന്നും വരും വർഷങ്ങളിൽ കലോത്സവം കൂടുതൽ വിപുലമായി നടത്താൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആ‍ർ.‍‍‍‍‍‍ ബിന്ദു അഭിപ്രായപ്പെട്ടു. ട്രാൻസ്ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട് 2022 ന്റെ സമാപന സമ്മേളനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച രീതിയിൽ വർണ്ണപ്പകിട്ട് സംഘടിപ്പിക്കാൻ സഹകരിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ക്ഷേമത്തിനായി സംസ്ഥാനത്താകെ കമ്മ്യൂണിറ്റി ലിവിംഗ് സങ്കേതങ്ങൾ നിർമ്മിക്കാൻ കഴിയുന്നതിന്റെ സാധ്യതകൾ സർക്കാർ തലത്തിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ തിരുവനന്തപുരം അയ്യൻകാളി ഹാളിലും യൂണിവേഴ്‌സിറ്റി കോളേജിലുമായി അരങ്ങേറിയ സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ തിരുവനന്തപുരം ജില്ല കിരീടം നേടി.

കലോത്സവത്തിൽ ഓവർ ഓൾ കിരീടം ചൂടിയ തിരുവനന്തപുരം ജില്ലയ്ക്കും ട്രാൻസ് മാൻ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയ ദ്രുവ് ലിയാം ട്രാൻസ് വുമൺ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയ തൻവി രാകേഷിനും, മത്സരയിനങ്ങളിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടിയ വിജയിക്കൾക്കും മന്ത്രി സർട്ടിഫിക്കറ്റുകളും, ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

admin

Recent Posts

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

6 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

45 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

49 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

2 hours ago