Kerala

ഇതും കേരളത്തിലെ ഒറ്റപ്പെട്ട സംഭവമോ? ചാന്ദ്‌നിയുടെ കൊലപാതകം അതി ദാരുണമെന്ന് മന്ത്രി പി രാജീവ്, പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ന്യായീകരണം

ആലുവ: അഞ്ച് വയസ്സുകാരി ചാന്ദ്‌നിയുടെ കൊലപാതകം അതിദാരുണമെന്ന് മന്ത്രി പി രാജീവ്. പ്രതിയെ വേഗത്തിൽ പിടികൂടിയെന്നും കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും, സംഭാവത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് മന്ത്രി ന്യായീകരിച്ചത്. വളരെ വേദനിപ്പിക്കുന്ന സംഭവമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം. കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എന്നാലിതുംകേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമാണോ എന്നാണ് സമൂഹ മാദ്ധ്യമങ്ങൾ ഒന്നടങ്കം ചോദിക്കുന്നത്.

പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഡിഐജി ശ്രീനിവാസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായും പെൺകുട്ടി അതിക്രൂര പീഡനത്തിനിരയായെന്നും ശ്രീനിവാസ് വ്യക്തമാക്കി. പീഡനത്തിന് ശേഷം പെൺകുട്ടിയെ കഴുത്ത് ഞെരിച്ചാണ് പ്രതി കൊലപ്പെടുത്തിയത്.കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളും കഴുത്തില്‍ കറുത്ത ചരടിട്ട് മുറുക്കിയ പാടുകളും കാണപ്പെട്ടിട്ടുണ്ട്. രഹസ്യ ഭാഗങ്ങളില്‍ അടക്കം കുട്ടിയുടെ ശരീരം ആസകലം മുറിവുകളുണ്ട്. മൃതദേഹം ഇന്നുതന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ സംസ്‌കാരം നടത്താനാണ് തീരുമാനം.

Anusha PV

Recent Posts

മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങള്‍| ഉദ്ധവ് താക്കറേ ബിജെപിയോട് അടുക്കുന്നു?

പൊതു തെരഞ്ഞെടുപ്പു ഫലം എത്തും മുമ്പേ മഹാരാഷ്ട്രയിലെ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തിലും നാടകീയത സമ്മാനിക്കുകയാണ്. ബിജെപി രാഷ്ടീയമായി ഒതുക്കിയ ശിവസേനാ…

2 hours ago

പാതാളം ബണ്ടു തുറക്കാത്തത് പെരിയാറിലെ ഒഴുക്കിനെ ബാധിച്ചു; ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സത്യവാങ്മൂലം

പെരിയാറിലെ മത്സ്യക്കുരുതിയിൽ ജലസേചന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സത്യവാങ്മൂലം. പെരിയാറിലെ ഒഴുക്ക് കുറഞ്ഞ നിലക്കെങ്കിലും…

2 hours ago

വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം ! നിയമലംഘനങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗർമാർക്കെതിരെയും നടപടി

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നൽകി ഹൈക്കോടതി. നിയമലംഘനങ്ങള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രമുഖ…

2 hours ago

കയ്യിലിരുന്ന സീറ്റുകൾ കുറഞ്ഞു ! വിട്ടുവീഴ്ചകൾ കൊണ്ട് പ്രയോജനം കിട്ടിയില്ലെന്ന് ഡി എം കെ | DMK

മന്ത്രിസ്ഥാനം മോഹിച്ച് കോൺഗ്രസിന്റെ പിന്നാലെ പോയ ഡി എം കെ യ്ക്ക് കിട്ടിയത് വൻ അമളി | CONGRESS #dmk…

3 hours ago

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക ; അംബാനിയെ പിന്തള്ളി അദാനി വീണ്ടും ഏഷ്യയിലെ ഒന്നാമന്‍

ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ…

3 hours ago

ബംഗാളില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ബംഗാളില്‍ മമതയെ വെല്ലുവിളിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളില്‍ ലീഡു നേടിയിരിക്കുന്നു. സീറ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ബംഗാളില്‍ ബിജെപി നേടുകയെന്ന്…

4 hours ago