ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം : കണ്ണട വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യമാണെന്ന പറഞ്ഞ മന്ത്രി കെഎസ്‌യുവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. തിരുവന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനിടെ, വാര്‍ത്താസമ്മേളനം നടത്തുന്ന സ്ഥലത്തേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിൽ വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
” ഞാന്‍ നന്നായിട്ട് വായിക്കുകയും കമ്പ്യൂട്ടറൊക്കെ നോക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന് തക്കതായ ഒരു കണ്ണടയാണ് വാങ്ങിയത്. അത് ഒരു മഹാ അപരാധമാണെന്ന നിലയില്‍ വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്നു. ഈ ആനുകൂല്യം കോണ്‍ഗ്രസ് നേതാക്കളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി ഇതേ വിഷയം ചൂണ്ടിക്കാട്ടി 35,842 രൂപ കെെപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ട്. മഹിളാ കോൺഗ്രസ് ബുധനാഴ്ച നടത്തിയ പ്രകടനത്തില്‍ വളരെ മോശമായ രീതിയില്‍ വിഷയം കെെകാര്യം ചെയ്തു. അവർ ഒരു കണ്ണടയും ഉയർത്തിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് സംസാരിക്കേണ്ടിവന്നത്.
കെഎസ്‌യുവിന് ഒരു ചരിത്രമുണ്ട്. ഐക്യകേരള പിറവിയ്ക്കുശേഷം അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിക്കുന്നതിനുവേണ്ടി രൂപീകൃതമായ വിമോചനസമരത്തിന്റെ ശിശുവാണ് കെഎസ്‌യു. ജനാധിപത്യപരമായി കാര്യങ്ങളെ സമഗ്രമായി കാണാനുള്ള സമചിത്തയില്ലാത്ത ഒരു സംഘടനയാണ് നിര്‍ഭാഗ്യവശാല്‍ കെഎസ്‌യു.
കേരളവര്‍മ കോളേജ് തെരഞ്ഞെടുപ്പുമായി യാതൊരു വിധത്തിലും താന്‍ ബന്ധപ്പെട്ടിട്ടില്ല. കേരളീയത്തിലെ ജനപങ്കാളിത്തവും വിജയവും സഹിക്കാന്‍ കഴിയാതെ ഒരാളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അപലപനീയമാണ് ” – മന്ത്രി ആർ . ബിന്ദു പറഞ്ഞു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…