Kerala

“കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യം!” കണ്ണട വിവാദത്തിൽ പ്രതികരണവുമായി മന്ത്രി. ആർ ബിന്ദു; വാര്‍ത്താസമ്മേളനം നടത്തുന്ന സ്ഥലത്തേക്കും പ്രതിഷേധവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍!

തിരുവനന്തപുരം : കണ്ണട വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കണ്ണട വാങ്ങുന്നതിന് ചെലവാക്കിയ പണം തിരികെ വാങ്ങുന്നത് ചട്ടപ്രകാരമുള്ള കാര്യമാണെന്ന പറഞ്ഞ മന്ത്രി കെഎസ്‌യുവിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. തിരുവന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനിടെ, വാര്‍ത്താസമ്മേളനം നടത്തുന്ന സ്ഥലത്തേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിൽ വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

” ഞാന്‍ നന്നായിട്ട് വായിക്കുകയും കമ്പ്യൂട്ടറൊക്കെ നോക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതിന് തക്കതായ ഒരു കണ്ണടയാണ് വാങ്ങിയത്. അത് ഒരു മഹാ അപരാധമാണെന്ന നിലയില്‍ വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്നു. ഈ ആനുകൂല്യം കോണ്‍ഗ്രസ് നേതാക്കളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കോൺ​ഗ്രസ് എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി ഇതേ വിഷയം ചൂണ്ടിക്കാട്ടി 35,842 രൂപ കെെപ്പറ്റിയിട്ടുണ്ട്. ടി.ജെ. വിനോദ് 31,600 രൂപയും വാങ്ങിയിട്ടുണ്ട്. മഹിളാ കോൺ​ഗ്രസ് ബുധനാഴ്ച നടത്തിയ പ്രകടനത്തില്‍ വളരെ മോശമായ രീതിയില്‍ വിഷയം കെെകാര്യം ചെയ്തു. അവർ ഒരു കണ്ണടയും ഉയർത്തിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേരെടുത്ത് സംസാരിക്കേണ്ടിവന്നത്.

കെഎസ്‌യുവിന് ഒരു ചരിത്രമുണ്ട്. ഐക്യകേരള പിറവിയ്ക്കുശേഷം അധികാരത്തിലേറിയ കമ്യൂണിസ്റ്റ് മന്ത്രിസഭ അട്ടിമറിക്കുന്നതിനുവേണ്ടി രൂപീകൃതമായ വിമോചനസമരത്തിന്റെ ശിശുവാണ് കെഎസ്‌യു. ജനാധിപത്യപരമായി കാര്യങ്ങളെ സമഗ്രമായി കാണാനുള്ള സമചിത്തയില്ലാത്ത ഒരു സംഘടനയാണ് നിര്‍ഭാഗ്യവശാല്‍ കെഎസ്‌യു.

കേരളവര്‍മ കോളേജ് തെരഞ്ഞെടുപ്പുമായി യാതൊരു വിധത്തിലും താന്‍ ബന്ധപ്പെട്ടിട്ടില്ല. കേരളീയത്തിലെ ജനപങ്കാളിത്തവും വിജയവും സഹിക്കാന്‍ കഴിയാതെ ഒരാളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അപലപനീയമാണ് ” – മന്ത്രി ആർ . ബിന്ദു പറഞ്ഞു.

Anandhu Ajitha

Recent Posts

രാജ്യാന്തര അവയവക്കടത്ത് കേസ്; പ്രധാന കണ്ണിയെ തേടി അന്വേഷണ സംഘം ഹൈദരാബാദിലേക്ക്; ശസ്ത്രക്രിയയ്ക്ക് ഇരയായ ഷബീറിന്റെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്ന് റിപ്പോർട്ട്

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലേക്ക്. ഒന്നാം പ്രതി സബിത്ത് നാസർ അവയവക്കടത്ത് സംഘവുമായി ആദ്യം ബന്ധം…

4 mins ago

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ജില്ലാ ജ‍ഡ്ജിയുടെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന…

53 mins ago

കോടികളുടെ കരാർ!വീണ്ടും അഭിമാന നേട്ടവുമായി ഭാരതം

വീണ്ടും അഭിമാന നേട്ടവുമായി ഭാരതം ! യുകെ കമ്പനിയിൽ നിന്ന് വീണ്ടും കൊച്ചിൻ ഷിപ്യാ‍ഡിന് കരാർ

1 hour ago

ജോലി തേടിപ്പോയ മലയാളി യുവാക്കൾ തായ്‌ലാന്റിൽ തടവിലെന്ന് പരാതി; മ്യാൻമറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾ; മോചനം കാത്ത് മലപ്പുറം സ്വദേശികൾ

മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‌ലാന്‍റിലെത്തിയ മലയാളി യുവാക്കൾ തടവില്ലെന്ന് പരാതി. മലപ്പുറം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി സായുധ സംഘം…

1 hour ago

12 കോടിയുടെ ഭാഗ്യശാലി ആര്? അറിയാൻ മണിക്കൂറുകൾ മാത്രം…! വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: 12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍…

2 hours ago

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

2 hours ago