General

സംസ്ഥാനത്തെ റോഡിലെ കുഴിയിൽ വീണ് എത്ര പേർ മരിച്ചു? തനിക്ക് അറിയില്ലെന്ന് മുഹമ്മദ് റിയാസ്; നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്ന് മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര പേർ മരിച്ചുവെന്നും എത്ര പേർക്ക് പരിക്കേറ്റുവെന്നുമുള്ള വിവരം തനിക്ക് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് അപകടങ്ങളുടെ കണക്കുകൾ പൊതുമരാമത്തിന് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ സംസ്ഥാനത്തെ റോഡുകളിൽ വീണ് എത്രപേർ മരിച്ചിട്ടുണ്ട്? എത്ര പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട് ? എന്നായിരുന്നു ചോദ്യം. ഇത്തരത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറായിട്ടുണ്ടോ എന്നും ചോദ്യം ഉയർന്നു.

എന്നാൽ ഇതിന്റെ ഉത്തരം തനിക്ക് അറിയില്ലെന്നാണ് റിയാസ് പറഞ്ഞത്. റോഡിലെ കുഴികളിൽ വീണ് പരിക്കേൽക്കുന്നവർക്കോ മരണം സംഭവിക്കുന്നവർക്കോ പൊതുമരാമത്ത് വകുപ്പിൽ നിന്നും നഷ്ടപരിഹാരം നൽകാൻ നിലവിൽ വ്യവസ്ഥയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

admin

Recent Posts

കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ കഴിയില്ല ! അന്ധകാരത്തിലേക്ക് നയിക്കുന്ന കോൺഗ്രസിന് ജനങ്ങൾ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഭുനേശ്വർ : ജൂൺ നാലിന് ഫലപ്രഖ്യാപനം വരുമ്പോൾ കോൺഗ്രസിന് 50 സീറ്റുകൾ പോലും നേടാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ…

1 min ago

കൂടുതൽ സന്തോഷിക്കേണ്ട ! 75 വയസ്സ് തികഞ്ഞാലും നരേന്ദ്രമോദി മൂന്നാം തവണയും കാലാവധി പൂർത്തിയാക്കും ; അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഹൈദരാബാദ് : അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കാലാവധി…

5 mins ago

‘മുഖ്യമന്ത്രി വിദേശത്ത് പോയോ, ഞാനറിഞ്ഞിട്ടില്ല നിങ്ങളെങ്കിലും അറിയിച്ചല്ലോ, അതിന് നന്ദി’- പിണറായിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശയാത്ര സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പരിഹാസ മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

23 mins ago

കെജ്‌രിവാളിന്റെ പ്രതാപകാലത്ത് ബിജെപിയെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നെയാണ് …

മോദി വെള്ളം കുടിക്കുന്നുണ്ട് കാരണം ദില്ലിയിൽ വലിയ ചൂടാണ് ! അല്ലാതെ കെജ്‌രിവാളിനെ പേടിച്ചിട്ടല്ല ! EDIT OR REAL

33 mins ago

ഇൻഡി മുന്നണിയിലെ മിക്ക നേതാക്കൾക്കും ഒരു പ്രത്യേകതയുണ്ട് !

മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും ; ഇൻഡി സഖ്യത്തിലെ എല്ലാ നേതാക്കളും ഒന്നുകിൽ ജയിലിൽ അല്ലെങ്കിൽ ജാമ്യത്തിൽ !

1 hour ago

അത്യുന്നതങ്ങളിൽ ! 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ദില്ലി: അഡിറ്റീവ് മാനുഫാക്ചറിംഗ് (എഎം) അഥവാ 3 ഡി പ്രിന്റിംഗ് – സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിൻ…

2 hours ago