തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ നന്മകളെയും സ്വാഗതം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവൻവണ്ടൂർ ക്ഷേത്രത്തിൽ നടക്കുന്ന നാലാമത് അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു. പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ ഭാഗമായുള്ള തീർത്ഥാടന പദ്ധതികൾ ക്ഷേത്ര വികസനത്തിന് കാരണമായതായും ഒരുകാലത്ത് നാശോന്മുഖമായ ക്ഷേത്രങ്ങളിൽ ഇപ്പോൾ വലിയ വികസന പ്രവർത്തനങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്രസമിതി ചെയർമാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല പുരുഷോത്തമാനന്ദാശ്രമം മഠാധിപതി പൂർണ്ണ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. സത്രസമിതി ജനറൽ കൺവീനർ എസ് കെ രാജീവ്, വർക്കിങ് ചെയർമാൻ സജു ഇടക്കല്ലിൽസത്രാചാര്യൻ അഡ്വ. ടി ആർ രാമനാഥൻ, ചതയം ജലോത്സവ സാംസ്‌കാരിക സമിതി ചെയർമാൻ എം വി ഗോപകുമാർ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ എസ് രാജൻ, മുരളീധരൻ ഹരിശ്രീ, പഞ്ചായത്ത് അംഗങ്ങളായ ബീന ബിജു, ബിന്ദു കുരുവിള, രാജ്‌കുമാർ, സജീവ് വള്ളിയിൽ ശ്രീവിദ്യ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സന്തോഷ് മാലിയിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…