ശബരിമല ആചാര സംരക്ഷണ സമിതി നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന്
പത്തനംതിട്ട : ശബരിമലയിലെത്തുന്ന തീർത്ഥാടകരോട് ഏതാനും വ്യാപാര സ്ഥാപന ഉടമകളും ജീവനക്കാരും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി ശബരിമല ആചാര സംരക്ഷണ സമിതി.
ഇത്തരക്കാർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ദേവസ്വം ബോർഡ് പ്രസിഡൻ്റ്, ദേവസ്വംകമ്മീഷണർ ഹൈക്കോർട്ട് സ്പെഷ്യൽ കമ്മീഷണർ ഭക്ഷ്യ സുരക്ഷാ വിഭാഗം ആരോഗ്യ വിഭാഗം അളവ് തൂക്ക വിഭാഗം പൊലൂഷൻ കൺട്രോൾ ബോർഡ് തുടങ്ങിയവർക്ക് ഉടൻ തന്നെ പരാതി നൽകുമെന്ന് നൽകുമെന്ന് ആചാര സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നീലിമല എട്ടാം നമ്പറിലെ 139 സ്റ്റാൾ നടത്തി വന്ന ഖാദർ ഭക്തരെ തുറന്ന് തന്നെ ഭക്ഷണം നൽകും എന്ന് പറഞ്ഞ് വെല്ലുവിളിച്ച സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാനും അദ്ദേഹത്തെ ലേലത്തിൽ നിന്ന് ഒഴിവാക്കി കരിം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആചാര സംരക്ഷണ സമിതി വ്യക്തമാക്കി.
താഴെ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും പരാതി നൽകുകയെന്ന് ആചാര സംരക്ഷണ സമിതി വൃത്തങ്ങൾ പറഞ്ഞു.
ഹോട്ടലുകളിൽ ഭക്തർക്ക് മോശപ്പെട്ട അനുഭവം ഉണ്ടായാൽ പരാതി നൽകാനുള്ള ഫോൺ നംമ്പർ, സ്റ്റാൾ നമ്പർ, കടയുടമയുടെ പേര് എന്നിവ രേഖപ്പെടുത്തി ബോർഡ് വെക്കണം.
വിലനിലവാര പട്ടിക പ്രദർശിപ്പിക്കണം.
അമിതവില, വൃത്തിഹീനമായ ഭക്ഷണം പഴകിയഭക്ഷണം തുടങ്ങിയവ ചോദ്യം ചെയ്യുന്ന തീർഥാടകരോട് മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ച് തട്ടിക്കയറുകയും ഭീഷണി സ്വരത്തിൽ സംസാരിക്കുകയും കയ്യേറ്റം ചെയ്യുവാൻ ശ്രമിക്കുകയും ചെയ്യുന്നു
ദേവസ്വം മരാമത്ത് വിഭാഗം അളന്ന് തിട്ടപ്പെടുത്തി നമ്പറിട്ട് ലേലത്തിൽ നൽകിയിരിക്കുന്ന സ്ഥലത്തിന് പുറമേ തീർത്ഥാടന പാതയിലേക്ക് ഇറക്കിവെച്ച് കച്ചവടം നടത്തുന്നു, തിരക്കുള്ള സമയങ്ങളിൽ ഭക്തരുടെ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കത്തക്ക വിധത്തിൽ കടകളിലേക്ക് കൊണ്ടുവരുന്ന ഭക്ഷ്യസാധനങ്ങൾ തണ്ണിമത്തൻ കൈതച്ചക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ പാതയിൽ യാത്ര തടസ്സം ഉണ്ടാകുന്ന തരത്തിൽ വിൽക്കാനായി കൂട്ടിയിട്ടിരിക്കുന്നു
മുറിച്ചുവെച്ച് വിൽക്കുന്ന തണ്ണിമത്തൻ കൈതച്ചക്ക പോലെയുള്ള പഴവർഗ്ഗങ്ങൾ ചില്ല് കൂട്ടിൽ അടച്ച് വിൽപ്പന നടത്തണമെന്ന് കർശന നിർദ്ദേശം ഉണ്ടായിരിക്കെ അവ പാലിക്കപ്പെടുന്നില്ല പൊടി പടലങ്ങളും ഈച്ചയടക്കം വൃത്തിഹീനമായ സാഹചര്യത്തിൽ ഡെസ്കിനു മുകളിൽ തുറന്നു വെച്ച് കച്ചവടം ചെയ്യുന്നു മൂടിവെച്ച് കച്ചവടം ചെയ്യാൻ നിർദ്ദേശം നൽകുന്ന ഭക്തരോട് തട്ടിക്കയറുകയുംഭിഷണിപെടുത്തുകയും അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. മുറിച്ച് വില്പന നടത്തുന്ന പഴവർഗ്ഗങ്ങൾക്ക് കൃത്യമായി അളവും തൂക്കവും വിലയും രേഖപ്പെടുത്തി കാണുന്നില്ല.
ചില ഹോട്ടലുകൾ ശീതള പാനീയം വിൽക്കുന്ന കടകൾ തുടങ്ങിയവയുടെ സമീപപ്രദേശങ്ങളും പിൻഭാഗവും ഭക്ഷണം പാകം ചെയ്യുന്നിടത്തും ഭക്ഷണം സൂക്ഷിക്കുന്ന ഇടവും വൃത്തിഹീനമാണ്. മിക്ക കടകളിലെയും ജീവനക്കാരും വ്യക്തി ശുചിത്വം പാലിക്കാത്തവരും വൃത്തിഹീനമായ വസ്ത്രം ധരിച്ചവരും ആണ്.
തീർത്ഥാടകരോട് ധാർഷ്ട്യ ത്തോടും ധിക്കാരത്തോടും ഭീഷണിയോടും കൂടിയാണ് പെരുമാറ്റം.
ഭക്തർ പവിത്രമായി കാണുന്ന അപ്പാച്ചി മേട്ടിലേക്കും ശബരി പീഠത്തിന്റെ പരിസരത്തും പൂങ്കാവനത്തിലേക്കും കടകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നു.
പമ്പാനദിയിലേക്ക്ഹോട്ടൽ മാലിന്യം ഒഴുക്കി വിടുന്നു
ഹോട്ടലുകളിൽ പലഹാരങ്ങളുടെ തൂക്കവും ആഹാരസാധനങ്ങളുടെ അളവും നിശ്ചയിച്ചിട്ടുണ്ടെങ്കിലും ക്വാളിറ്റി കാലാവധി എണ്ണയുടെ ഗുണനിലവാരം എന്നിവ പരിശോധിക്കുന്നില്ല.
കാർഡിയോളജി സെന്ററിന്റെ സമീപത്തും അപ്പാച്ചി മേട്ടിലും ഭക്തർക്ക് വിശ്രമിക്കാൻ ആയി നിർമ്മിച്ചിട്ടുള്ള മണ്ഡപത്തിൽ കച്ചവടം നടത്താൻ അനുമതി നൽകിയിരിക്കുന്നു.
നിർദ്ദേശങ്ങൾ
പമ്പ മുതൽ മരക്കൂട്ടം വരെയുള്ള ഭാഗങ്ങൾ പമ്പ പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്നതായ സ്ഥലങ്ങളിൽ മണ്ഡല മകരവിളക്ക് കാലയളവിലും മാസ പൂജാസമയത്തും പോലീസിന്‍റെയും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെയും ലീഗൽ മെട്രോളജി വിഭാഗത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കൃത്യമായ പരിശോധനകൾ തീർത്ഥാടന പാതകളിലെ കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടാകണം
ഭക്ഷണസാധനങ്ങൾ ചില്ലു കൂട്ടിലും അടച്ചും വൃത്തിയുള്ള അന്തരീക്ഷത്തിലും വിൽപ്പന നടത്താത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണം ഒന്നിലധികം തവണ പിഴ ഈടാക്കിയിട്ടും ഇത്തരത്തിൽ ആവർത്തിക്കുന്ന കടകളുടെ ലേല കരാർ റദ്ദാക്കുകയും കുത്തക ലേലക്കാരനെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യണം
ദേവസ്വം മരാമത്ത് വിഭാഗം അളന്ന് തിട്ടപ്പെടുത്തി നമ്പറിട്ട് കരാർ നൽകിയിരിക്കുന്ന ഇടത്തല്ലാതെ വനഭൂമി കയ്യെറിയും ശരണപാതയിലും ഭക്തർക്ക് യാത്രാതടസം ഉണ്ടാകുന്ന വിധത്തിൽ കച്ചവടം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കരുത്.
നീലിമല അപ്പാച്ചിമേട് മരക്കൂട്ടം ശബരി പീഠം തുടങ്ങിയ സ്ഥലങ്ങളിൽ ദേവസ്വം ബോർഡ് അയ്യപ്പസേവാസംഘം നൽകുന്ന സൗജന്യ ഔഷധ കുടിവെള്ള വിതരണ കൗണ്ടറുകൾ കാര്യക്ഷമമാക്കി എണ്ണം വർദ്ധിപ്പിക്കണം
കാനനപാതയിൽ തീർത്ഥാടകർക്ക് വിശ്രമിക്കുവാനായി നിർമ്മിച്ചിരിക്കുന്ന മണ്ഡപങ്ങൾ കടകൾ നടത്തുവാനായി ലേലം കൊടുക്കുവാൻ പാടില്ല 6.തീർത്ഥാടകർക്കുണ്ടാകുന്ന പരാതികൾ സ്വീകരിക്കുവാൻ പമ്പയിലും സന്നിധാനത്തിലും പ്രത്യേക സംവിധാനം ആരംഭിക്കണം അമിതവില പഴകിയ ഭക്ഷണം ഭക്തരെ ചൂഷണം ചെയ്യുന്ന മറ്റ് നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാൻ തക്കവണ്ണം ഉള്ള വാട്സ്ആപ്പ് നമ്പർ തീർത്ഥാടന പാതകളിൽ പ്രദർശിപ്പിക്കണം
എല്ലാ കച്ചവട സ്ഥാപനങ്ങളിലും കരാറുകാരന്റെ പേര് ദേവസ്വം നൽകിയിരിക്കുന്ന കട നമ്പർ കടയുടെഇനം കുത്തക നൽകിയിരിക്കുന്ന സ്ഥലം ഇവ ഭക്തർക്ക് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണം
ഹോട്ടലിലെ മലിനജലവും കടകളിലെ മാലിന്യങ്ങളുംവനത്തിൽ വലിച്ചെറിയാതിരിക്കാനും പമ്പാനദിയിലേക്കും ഒഴുക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം
ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ ചുമതലയിൽ സന്നിധാനത്തും പമ്പയിലും ഭക്ഷണസാധനങ്ങൾ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബ് സ്ഥാപിക്കണം
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…