കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി
തിരുവനന്തപുരം : കഴക്കൂട്ടത്തുനിന്നു കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരിയുമായി പോലീസ് സംഘം നാളെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. വിശാഖപട്ടണത്ത് എത്തിയ കഴക്കൂട്ടം പൊലീസ് നാളെ ഉച്ചയ്ക്കു മുൻപ് കുട്ടിയെ ഏറ്റുവാങ്ങി വിജയവാഡയിലെത്തും. നാളെ രാത്രി 10.25 നു വിജയവാഡയിൽ നിന്നും കേരള എക്സ്പ്രസിലാണ് കേരളത്തിലേക്കു തിരിക്കുക. മറ്റന്നാൾ രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.
30 മണിക്കൂറോളം യാത്ര ചെയ്തു വിശാഖപട്ടണത്ത് എത്തിയ രണ്ടു വനിതാ പോലീസുകാര്‍ ഉള്‍പ്പെടെയുളള പോലീസ് സംഘമാണ് ഇന്ന് വിശാഖപട്ടണത്ത് എത്തിയത്. കുട്ടിയുമായി രണ്ടു പേര് വിമാനത്തില്‍ പോകുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും ഉയർന്ന യാത്രാച്ചെലവു പ്രശ്നമായി. വിശാഖപട്ടണത്ത് എത്തിയ പോലീസ് സംഘത്തെ ട്രെയിന്‍ ടിക്കറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ മലയാളി സംഘടനാ പ്രവര്‍ത്തകരും സഹായിച്ചു.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…