തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെ കാണാതായതായി. പുതിയതുറ സ്വദേശികളായ ലൂയീസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ യേശുദാസൻ, ആന്റണി എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണ സേനയും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച വൈകിട്ട് 3.30 ഓടെ വിഴിഞ്ഞം സ്വദേശി പുഷ്പരാജന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ബോർഡ് എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ ഇന്നലെ രാവിലെ 10 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയായിട്ടും ഇവർ മടങ്ങിവരാത്തതിനെ തുടർന്ന് വള്ളത്തിന്റെ ഉടമ തീരദേശ പൊലീസ്, മറൈൺ എൻഫോഴ്സ് മെന്റ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് തീരസംരക്ഷണ സേനയുടെ ചാർളി 441 എന്ന പട്രോൾ ബോട്ടും കടലിൽ തെരച്ചിൽ നടത്തിയെങ്കിലും മത്സ്യബന്ധന തൊഴിലാളികളെ കണ്ടെത്താനായില്ല. കടൽ പ്രക്ഷുബ്ധമായതിനെതുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് തെരച്ചിൽ നിര്‍ത്തി മടങ്ങിയെങ്കിലും തീരസംരക്ഷണ സേന തിരച്ചിൽ തുടരുകയാണ്.
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…
നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…
സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…