Kerala

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസ്: അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു; മുഖ്യപ്രതികളെ കോളേജിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്.

അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്.
കേസിൽ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം. ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

ആക്രമണത്തിന്‍റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്.

B4 Admin

Recent Posts

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

28 minutes ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

6 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

6 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

6 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

7 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

7 hours ago