Missing in 2012!; DMPTU found the young man and woman after 10 long years
മലപ്പുറം:മലപ്പുറം വാഴക്കാട് നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ പത്ത് വർഷത്തിനുശേഷം കണ്ടെത്തി.2012 ഏപ്രിൽ മാസം വാഴക്കാട് പോലിസ് സ്റ്റേഷൻ പരിധിയിലെ ചീക്കോട് നിന്നും കാണാതായ സൈഫുന്നിസയേയും സബീഷിനേയുമാണ് മലപ്പുറം സി – ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി എം പി ടി യു) കണ്ടെത്തിയത്.
ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഡി എം പി ടി യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിയതിലാണ് ബാംഗ്ലൂരിലെ താമസ സ്ഥലത്ത് നിന്നും ഇരുവരെയും കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 10 വർഷത്തോളമായി ഇവർ ബാംഗ്ലൂരിൽ കുടുംബമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. സി – ബ്രാഞ്ച് എസ് ഐ കെ സുഹൈൽ, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ അബ്ദുൽ സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി, അബ്ദു റഹിമാൻ, ജിജി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇരുവരേയും മലപ്പുറം കോടതി മുമ്പാകെ ഹാജരാക്കി.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…