International

വളർത്തു നായ്‌ക്കൾ ചേർന്ന് യജമാനനെ ഭക്ഷണമാക്കി; അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

ടെക്സസ്: അമേരിക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ഫ്രഡീ മാക്ക് 57കാരനെ 18 നായ്ക്കൾ ചേർന്ന് ഭക്ഷണമാക്കിയെന്ന് പൊലീസ് കണ്ടെത്തൽ. ടെക്‌സസിന് സമീപത്തെ വെനസ് എന്ന ഗ്രാമപ്രദേശത്ത് താമസിച്ചിരുന്ന ഇദ്ദേഹത്തെ നായ്ക്കൾ കടിച്ചുകീറി ഭക്ഷണമാക്കി. ഈ 18 നായ്ക്കൾ ഇദ്ദേഹം തന്നെ വളർത്തുന്നതാണെന്നാണ് റിപ്പോർട്ട്. അതേസമയം, മാക്ക് മരിക്കാൻ നായ്ക്കൾ കടിച്ചുകീറി കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഫ്രഡി മാക്കിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ടെക്സസ് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാക്കിന്റെത് എന്ന് തോന്നിക്കുന്ന അസ്ഥികൂടങ്ങൾ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇത് മാക്കിന്റേതാണെന്ന് ആദ്യം സംശയിച്ചിരുന്നില്ല. എന്നാൽ നായ്ക്കളുടെ വിസർജ്യത്തിൽ മനുഷ്യന്റെ വസ്ത്രങ്ങളും തലമുടികളും കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു.

സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ജോൺസൺ കൗണ്ടി ഷെരിഫ് ആദം കിംഗ് പറയുന്നത് ഇങ്ങനെ, ആദ്യഘട്ട അന്വേഷണത്തിൽ അവിശ്വസനീയമായ കാര്യങ്ങളാണ് കണ്ടെത്തിയത്. കാരണം ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. നായ്ക്കൾ മനുഷ്യ മാംസം തിന്നുന്ന കാര്യം കേട്ടിട്ടുണ്ട്. എന്നാൽ വസ്ത്രവും മുഴുവൻ മാംസവും കഴിക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. നായ്ക്കൾ അവരെ വളർത്തുന്നയാളെ തന്നെ ഭക്ഷണമാക്കുമെന്ന് വിശ്വസിക്കാൻ മുതിർന്ന ഓഫീസർമാക്ക് അദ്യം കഴിഞ്ഞിരുന്നില്ലെന്നും ജോൺസൺ കൗണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് പൊലീസ് ശേഖരിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധന നടത്തിയതിന് ശേഷമാണ് മാക്കിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, മാക്ക് മറ്റെന്തെങ്കിലും അസുഖം ബാധിച്ച് മരിച്ചതാവാമെന്നും തുടർന്ന് മൃതദേഹം നായ്ക്കൾ ചേർന്ന് ഭക്ഷിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച 13 നായ്ക്കളെ വെടിവച്ചു കൊന്നിട്ടുണ്ട്. രണ്ടെണ്ണത്തിനെ മറ്റു നായ്ക്കൾ വകവരുത്തി. മൂന്നു നായ്ക്കൾ വീട്ടിൽ തന്നെയുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ മരിച്ച യജമാനന്മാരെ നായ്ക്കൾ ആഹാരമാക്കിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നു ഈ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Anandhu Ajitha

Recent Posts

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

13 minutes ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

11 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

11 hours ago

നിരന്തര സംഘർഷവും സംഘടനാവിരുദ്ധ പ്രവർത്തനമെന്ന് പരാതിയും! തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…

13 hours ago

ഭീകരതയുടെ അവിശുദ്ധ കൂട്ടുകെട്ട് !!പാകിസ്ഥാനിൽ ലഷ്കർ-ഇ-ത്വയ്യ്ബ കമാൻഡറുമായി കൂടിക്കാഴ്ച് നടത്തി ഹമാസ് നേതാവ് നാജി സഹീർ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…

14 hours ago

ദില്ലിയിൽ മസ്ജിദിന് സമീപത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ആക്രമണം! അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് ; ദില്ലിയിൽ പൊട്ടിത്തെറിച്ച ചാവേർ ഫൈസ്-ഇ-ഇലാഹി പള്ളി സന്ദർശിച്ചിരുന്നുവെന്ന് അന്വേഷണ സംഘം

ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…

15 hours ago