Kerala

ദൗത്യം വിജയം ! കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി; മയക്കുവെടി വയ്ക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിൽ

കോട്ടപ്പടിയിൽ ഇന്ന് പുല‍ർച്ചെ കിണറ്റിൽ വീണ കാട്ടാനയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരയ്ക്കു കയറ്റി. കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെയാണു ഇന്ന് വൈകുന്നേരത്തോടെ കരയ്ക്കു കയറ്റിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച് ആനയ്ക്കു വഴിയൊരുക്കുകയായിരുന്നു. കരയ്ക്ക് കയറിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിലേക്കു തുരത്തുകയാണ്. വനത്തിലേക്ക് ഇവിടെ നിന്ന് മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. പടക്കം പൊട്ടിച്ച് ആനയെ തുരത്താനാണു ശ്രമം.

അതേസമയം മയക്കുവെടി വയ്ക്കാത്തതിൽ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ആവശ്യമെങ്കിൽ മാത്രം കിണറ്റിലെ വെള്ളം വറ്റിച്ചശേഷം മയക്കുവെടി വയ്ക്കുമെന്നാണു മലയാറ്റൂർ ഡിഎഫ്ഒ അറിയിച്ചിരുന്നത്.

പുലർച്ചെ രണ്ടുമണിയോടെയാണ് ആന ചതുരാകൃതിയിലുള്ള ആഴം കുറഞ്ഞ കിണറ്റിൽ വീണത്. സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങളെത്തുടർന്ന് ആന ക്ഷീണിതനായിരുന്നു. നേരത്തെ നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ആന വീണ കിണർ നന്നാക്കി കുടിവെള്ളം എടുക്കുന്ന രൂപത്തിലാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ചെലവ് വരും. ഇതും ഉടൻ നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. സമീപത്തെ പത്തോളം വീട്ടുകാരുടെ കുടിവെള്ള സ്രോതസ്സായിരുന്നു ഈ കിണർ.

Anandhu Ajitha

Recent Posts

മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന മാദ്ധ്യമ പ്രചാരണം തെറ്റ് !മോദിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് സുരേഷ്‌ഗോപി; സമൂഹമാദ്ധ്യമത്തിൽ കുറിപ്പ്

ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന വ്യാജ വാർത്തകൾ തള്ളി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്നും മറിച്ചുള്ള വാർത്തകൾ…

14 mins ago

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം…

1 hour ago

പ്രവർത്തകർ ആകാംക്ഷയിൽ ! ആരാകും പുതിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ? സാദ്ധ്യതകൾ വിരൽ ചൂണ്ടുന്നത് ഇവരിലേക്ക്

ദില്ലി : ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്നലെ കാബിനറ്റ് റാങ്കോടെ മൂന്നാം മോദി മന്ത്രിസഭയിലെത്തിയതോടെ പുതിയ അദ്ധ്യക്ഷൻ ആരെന്ന…

1 hour ago

മൂന്നാം മോദി മന്ത്രിസഭയിലെ സ്ത്രീ രത്നങ്ങൾ ഇവരാണ്…

നിർമ്മല സീതാരാമൻ മുതൽ അനുപ്രിയ സിംഗ് പട്ടേൽ വരെ; മോദി സർക്കാരിൽ ഏഴ് വനിതാ മന്ത്രിമാർ

2 hours ago

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ !പിണറായി സർക്കാരിൻ്റെ അഴിമതിക്കും ജനവഞ്ചനയ്ക്കുമെതിരെ ജനമുന്നേറ്റത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ഇന്ന് അദ്ദേഹം വിജയിച്ചു കേന്ദ്രമന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്…

2 hours ago

മോദിയുടെ മൂന്നാമൂഴത്തിൽ കുതിച്ചുയർന്ന് ഓഹരി വിപണി

മോദി സര്‍ക്കാരില്‍ പ്രതീക്ഷ ! ഓഹരി വിപണി സർവകാല റെക്കോര്‍ഡില്‍

3 hours ago