Kerala

കരുണയില്ലാതെ സംസ്ഥാനസർക്കാർ ! കാലാവധി അവസാനിച്ചതോടെ സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക റദ്ദായി ! വിഷയത്തിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടി പോലും ലഭിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖർ; ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

തിരുവനന്തപുരം: കാലാവധി അവസാനിച്ചതോടെ സിവിൽ പോലീസ് ഓഫീസർ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പട്ടിക റദ്ദായത് തികച്ചും ദൗർഭാഗ്യകരമെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. എഴുത്ത് പരീക്ഷയും കായികക്ഷമതയുമടക്കമുള്ള കടമ്പകൾ കടന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പ്രസിദ്ധീകരിച്ച പട്ടിക നിയമനം പൂർത്തിയാക്കാതെ റദ്ദായിപ്പോയത് സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടിനും യുവജനങ്ങളോട് പുലർത്തുന്ന ശത്രുതാ മനോഭാവത്തിനുമുള്ള മറ്റൊരുദാഹരണമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തലസ്ഥാനത്തെ എൽഎംഎസ് കോംപൗണ്ടിൽ മറ്റൊരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്ഥാനാർത്ഥിയെ കാണാൻ ഉദ്യോഗാർത്ഥികൾ പരാതിയുമായി വീണ്ടുമെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ പൂർണ്ണമായും അവഗണിച്ചതിനാൽ കോടതിയാണ് ഏക പ്രതീക്ഷയെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആവശ്യ പ്രകാരം ഈ വിഷയത്തിൽ നിയമപരമായ പരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചതായും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തി സമരം ചെയ്ത ഉദ്യോഗാർത്ഥികൾ ഒരു മാസം മുൻപ് ഇതേ പരാതിയുമായി രാജീവ് ചന്ദ്രശേഖറിനെ കണ്ടിരുന്നു. സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന വിഷയമായതിനാൽ അടിയന്തിര ശ്രദ്ധ പതിയണമെന്നാവശ്യപ്പെട്ട് അന്നു തന്നെ ഉദ്യോഗാർത്ഥികളുടെ പരാതി സഹിതം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകുകയും ചെയ്തു. എന്നാൽ കത്തിന് ഇതുവരെയും ഒരു മറുപടി പോലും ലഭിച്ചില്ലെന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

“എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച കേരളത്തിലിപ്പോൾ പൊലീസ് റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്കു പോലും നിയമനം ലഭിക്കാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാവുന്നതല്ല. സിദ്ധാർത്ഥിനെപ്പോലെ സമർത്ഥരായ യുവാക്കളെ ഒരു വശത്ത് കൊല്ലാക്കൊല ചെയ്ത് നശിപ്പിച്ച് സംസ്ഥാനത്തെ യുവാക്കളുടെ ഭാവിക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് ഒരു സർക്കാരിനും ഭൂഷണമല്ല. സിപിഒ റാങ്ക് ലിസ്റ്റ് പട്ടിക പുന:സ്ഥാപിച്ച് കാലാവധി നീട്ടണം. ഈ ലക്ഷ്യം നേടുന്നതുവരെ ഉദ്യോഗാർത്ഥികളുടെ സമരത്തിനൊപ്പം ഉണ്ടാകും.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

2019 ൽ പി എസ് സി വിജ്‍ഞാപനം പുറത്തിറങ്ങി 2021 ൽ പ്രാഥമിക പരീക്ഷയും 2022 ൽ മുഖ്യപരീക്ഷയും കഴിഞ്ഞു. 2022 ഒക്ടോബറിൽ കായികക്ഷമത പരീക്ഷയും പി എസ് സി നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് ഇറക്കിയത്. എന്നാൽ 13975 പേരുടെ ലിസ്റ്റിൽ നിന്ന് നാമമാത്രമായ ആൾക്കാർക്ക് മാത്രമാണ് ഇതുവരെ ജോലി ലഭിച്ചത്.

Anandhu Ajitha

Recent Posts

മൂന്നാമതും ബിജെപി തന്നെ ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ |BJP

ഭൂരിപക്ഷത്തോടെ എൻഡിഎ സഖ്യം ഭരണത്തിലെത്തും ! പ്രവചനവുമായി രാഷ്ട്രീയ ചാണക്യൻ #bjp #rashidcp #electonic

36 mins ago

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും !അയർലന്‍ഡിലെയും നോർവെയിലെയും അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയർലൻഡും നോർവേയും സ്പെയിനും. തീരുമാനം ഒരിക്കലും ഇസ്രയേലിനെതിരല്ലെന്നും സമാധാനത്തിന് വേണ്ടിയാണെന്നും സ്പെയിൻ പ്രതികരിച്ചു. പിന്നാലെ…

1 hour ago

വിദഗ്ധ ചികിത്സയ്ക്കായി ഇനി അലയേണ്ട ! |SP HOSPITAL|

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും ; അത്യാധുനിക ചികിത്സ സൗകര്യങ്ങളുമായി എസ്‌പി മെഡിഫോർട്ട് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു…

1 hour ago

പാലക്കാട് കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു ! മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം

പാലക്കാട് കൊല്ലങ്കോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കമ്പിവേലിയില്‍ കുടുങ്ങിയതിന് പിന്നാലെ മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ്…

2 hours ago

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്! അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി

വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻസ് കോടതി. സ്വർണാഭരണം കവർന്നെടുത്ത ശേഷം…

2 hours ago

ആകാശചുഴിയിൽ ആടിയുലഞ്ഞതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം ! ക്ഷമാപണവുമായി സിങ്കപ്പൂർ എയർലൈൻസ്; അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് കമ്പനി സിഇഒ

ആകാശ ചുഴിയിൽ പെട്ട് വിമാനംഅതിശക്തമായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരാൾ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ക്ഷമാപണം നടത്തി സിങ്കപ്പൂർ…

3 hours ago