പ്രതീകാത്മക ചിത്രം
കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് എക്‌സൈസ് ഓഫീസിലെത്തിയ വിദ്യാർത്ഥികൾ പിടിയില്‍. മൂന്നാറിലേക്ക് വിനോദയാത്ര വന്ന പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളാണ് അദ്ധ്യാപകരുടെയും സഹപാഠികളുടെയും കണ്ണ് വെട്ടിച്ച് കഞ്ചാവ് ബീഡി വലിക്കാൻ തീപ്പെട്ടി തപ്പി ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അടിമാലിയില്‍ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഇവര്‍ പുകവലിക്കാനായി ഒഴിഞ്ഞസ്ഥലം തേടി പോകുകയായിരുന്നു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ പിടിച്ചിട്ടതിനാല്‍ ഇത് വര്‍ക്ഷോപ്പാണെന്നാണ് വിദ്യാർത്ഥികൾ തെറ്റിദ്ധരിച്ചത്. പിന്‍വശത്തുകൂടി കെട്ടിടത്തിനകത്ത് കയറി തീപ്പെട്ടിയുണ്ടോയെന്ന് ചോദിച്ചു.എന്നാല്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ടതോടെ രണ്ടുകുട്ടികള്‍ ഇറങ്ങിയോടി. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ തടഞ്ഞുവെച്ച് ചോദ്യംചെയ്തു. പരിശോധനയില്‍ അഞ്ച് ഗ്രാമോളം കഞ്ചാവും ഹാഷിഷ് ഓയിലും ഇവരിൽ നിന്ന് കണ്ടെത്തി. ശേഷം അദ്ധ്യാപകരെ വിളിച്ചുവരുത്തുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. രക്ഷിതാക്കള്‍ എത്തിയതിന് ശേഷം വിദ്യാർത്ഥികൾക്ക് കൗണ്‍സിലിങ് നല്‍കുകയും വിട്ടയക്കുകയുമായിരുന്നു. കുട്ടികള്‍ക്കെതിരേ കേസെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറിയിട്ടുണ്ട്.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…