മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ Justice for All, Prejudice to None എന്ന പുസ്തകം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു. എല്ലാവര്‍ക്കും നീതി, എല്ലാവര്‍ക്കും തുല്യത എന്നത് ഭാരതത്തിന്റെ ഭരണഘടന വാഗ്ദാനം ചെയ്യുന്നു. ഭരണഘടനയില്‍ പ്രതിഫലിക്കുന്നത് ഭാരതീയ ദര്‍ശനമാണെന്നും പ്രകാശനം നിര്‍വ്വഹിച്ചു കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
“സാഹോദര്യത്തോടെ എല്ലവരും അന്യോന്യം പരിഗണിക്കണമെന്ന മഹത്തായ സന്ദേശം ഭരണഘടന നല്‍കുന്നു. പക്ഷേ, മറ്റുള്ളവരെ ദൈവതുല്യരായി കാണണമെന്ന സന്ദേശമാണ് ഭാരതീയ ദര്‍ശനത്തില്‍ കാണാന്‍ കഴിയുക. അതുകൊ ണ്ടുതന്നെ, ഒരു ഭാരതീയന് എങ്ങനെയാണ് മറ്റൊരാള്‍ക്കെതിരെ വിവേചനം കാണിക്കാന്‍ കഴിയുക?” ഗവര്‍ണര്‍ ചോദിച്ചു. ഇതിനകം 126 പുസ്തകം രചിച്ചതിനും 18 പുസ്തകങ്ങള്‍ എഴുതി കൊവിഡ് കാലത്തെ സര്‍ഗാത്മകമായി വിനിയോഗിച്ചതിനും ഗവര്‍ണര്‍ശ്രീധരന്‍ പിള്ളയെ അനുമോദിച്ചു.
അതേസമയം ഗവര്‍ണറായി മിസോറമില്‍ ചുമതലയേറ്റപ്പോള്‍ തന്നെ ശത്രുതയോടെ കണ്ട അന്നാട്ടിലെ ചില സീനിയര്‍ നേതാക്കള്‍ ഒരു വര്‍ഷത്തിനകം തന്നെ അടുത്ത സുഹൃത്തുക്കളായെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ചുമതലയേല്‍ക്കും മുമ്പ് പ്രധാനമന്ത്രിയെക്കണ്ടപ്പോള്‍ അന്നാട്ടുകാരുടെ ഹൃദയം കവരുന്ന പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനായിരുന്നു ഉപദേശം നല്‍കിയത്. ഈ പുസ്തകമെഴുതാനുള്ള പ്രചോദനവും അതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ പുസ്തകം ഏറ്റിവാങ്ങി. രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒ രാജഗോപാല്‍ എംഎല്‍എ, സ്വാമി ഗോലോകാനന്ദ, ടിഎച്ച് വത്സരാജ്, ഹരി എസ് കര്‍ത്ത, റീത്ത ശ്രീധരന്‍ പിള്ള എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…