ആഘോഷ നിറവിൽ തമിഴകം: സ്റ്റൈല്‍ മന്നന് 70ാം പിറന്നാള്‍

ചെന്നൈ: തലൈവർ രജനിക്ക് ഇന്ന് 70 വയസ്. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം 31ന് നടക്കാനിരിക്കെ, പിറന്നാൾ ആഘോഷങ്ങൾക്ക് പരമാവധി മാറ്റു കൂട്ടാനുള്ള ഒരുക്കങ്ങൾ രജനികാന്തിന്റെ ഉറ്റ തോഴനും രാഷ്ട്രീയ പാർട്ടിയുടെ ചുമതല വഹിക്കുന്ന ‘ഗാന്ധിമക്കൾ ഇയക്കം’ നേതാവുമായ തമിഴരുവി മണിയന്റെ നേതൃത്വത്തിൽ പൂർത്തിയായിക്കഴിഞ്ഞു. ബ്രൂസ്ലിക്കും ജാക്കിചാനും ശേഷം ലോകത്ത് ഏറ്റവും ആരാധകരുള്ള നടൻ രജനീകാന്ത് ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 70 വയസ്സ് തികയുന്ന ആ ബ്രഹ്മാണ്ഡ താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ തമിഴക രാഷ്ട്രീയവും മുന്നന്നോട്ട് നീങ്ങുന്നത്. അതേസമയം അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് തമിഴ്നാട്ടിലാകെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തും.

ആഘോഷത്തിൽ രാവിലെ പങ്കെടുത്ത ശേഷം രജനി നാളെ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’ പൂർത്തിയാക്കാൻ ഹൈദരാബാദിലേക്കു തിരിക്കും. മൂത്ത സഹോദരൻ എന്നാണ് ‘അണ്ണാത്തെ’യുടെ അർത്ഥം. 60 ശതമാനം പൂർത്തിയായ ചിത്രം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തിനുകൂടി പ്രയോജനം ചെയ്യുന്ന വിധത്തിലാണ് ഒരുക്കുന്നത്.സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിൽ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളുണ്ട്. വർഷങ്ങൾക്കു ശേഷം ഖുശ്ബുവും മീനയും രജനിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. കീർത്തി സുരേഷും ചിത്രത്തിലുണ്ട്. പാർട്ടിയുടെ പ്രധാന ഭാരവാഹികളെ തീരുമാനിക്കുന്നതിനുള്ള അനൗപചാരിക ചർച്ചയും നാളെ രാവിലെ രജനിയുടെ അദ്ധ്യക്ഷതയിൽ നടക്കും. തമിഴരുവി മണിയൻ,​ പാർട്ടി രൂപീകരണ സമിതി ചീഫ് കോ – ഓ‌ർഡിനേറ്റർ അർജുന രാമമൂർത്തി എന്നിവർക്കു പുറമെ രജനി മക്കൾ മൺട്രം ഭാരവാഹികളും പങ്കെടുക്കും. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനായി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയിട്ടില്ല. പാർട്ടിക്ക് പതാക, ചിഹ്നം തുടങ്ങിയവ അനുവദിക്കുന്നതിന് 120 ദിവസം വരെ എടുക്കാം. മാർച്ച് അവസാനം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കും. അതിനു മുമ്പ് പാർട്ടിക്ക് അംഗീകാരം നേടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അണ്ണാ ഡിഎംകെ, ഡിഎംകെ കക്ഷികൾക്ക് ബദലായി മൂന്നാം ശക്തിയായി തന്റെ പാർട്ടി മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് രജനി. ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുന്ന അണികളെയും അടർത്തിയെടുത്താലേ രജനിക്ക് പ്രതീക്ഷിക്കുന്ന ലക്ഷ്യം കൈവരിക്കാൻ കഴിയൂ. അണ്ണാ ഡിഎംകെ നേതാവും ചെന്നൈയിലെ മുൻ മേയറുമായ സെയ്ദൈ ദുരൈസാമി രജനികാന്തിന്റെ പാർട്ടിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

13 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

13 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

15 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

18 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

19 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

1 day ago