കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമറുകള്‍ എങ്ങനെ നശിപ്പിക്കാം എന്നായിരുന്നു ചില തടവുകാരുടെ തലപുകഞ്ഞുള്ള ആലോചന. അവര്‍ വഴിയും കണ്ടെത്തി. ഉപ്പുകൊണ്ടുള്ള വിദ്യ. തടവുകാര്‍ ബുദ്ധി പ്രയോഗിച്ചതോടെ സര്‍ക്കാരിന് നഷ്ടം വന്നത് ലക്ഷങ്ങള്‍.
സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ജാമറുകളുടെ കേബിള്‍ മുറിച്ചാണ് തടവുകാര്‍ ആദ്യ ശ്രമം തുടങ്ങിയത്. എന്നാലത് പുനസ്ഥാപിച്ചു. ഇതോടെയാണ് ആറാം ബ്ലോക്കിലെ തടവുകാര്‍ ഉപ്പ് പരീക്ഷിച്ചത്. ഭക്ഷണത്തിനൊപ്പം തടവുകാര്‍ക്ക് ഉപ്പ് നല്‍കിയിരുന്നു. ഈ ദിവസങ്ങളില്‍ തടവുകാര്‍ ഉപ്പ് കൂടുതല്‍ ചോദിക്കാന്‍ തുടങ്ങി. പക്ഷേ ജയില്‍ ജീവനക്കാര്‍ക്ക് കാര്യം മനസിലായത് പിന്നെയാണ്.
മൊബൈല്‍ ജാമറിന്റെ മണ്ണിന് അടിയിലെ യന്ത്രഭാഗങ്ങള്‍ക്ക് അടുത്താണ് തടവുകാര്‍ ഈ ഉപ്പെല്ലാം കൊണ്ടുവന്നിട്ടത്. രണ്ട് ദിവസം കൊണ്ട് ജാമര്‍ നിശ്ചലം. ജാമറിന്റെ യന്ത്രഭാഗങ്ങള്‍ക്ക് അടുത്ത് തടവുകാര്‍ നില്‍ക്കുന്നത് കണ്ടത് എന്തിനെന്ന് അപ്പോഴാണ് ജയില്‍ ജീവനക്കാര്‍ക്ക് മനസിലായത്. സാങ്കേതിക വിദഗ്ധര്‍ എത്തി പരിശോധിച്ചപ്പോഴാണ് ഉപ്പ് കൊണ്ടുള്ള കളി പുറത്തു വരുന്നത്.
2010ല്‍ 25 ലക്ഷം രൂപ മുടക്കിയാണ് ഇവിടെ മൊബൈല്‍ ജാമര്‍ സ്ഥാപിക്കുന്നത്. എന്നാല്‍ നാല് മാസം മാത്രമായിരുന്നു അതിന് ആയുസ്. അന്ന് 2ജി ജാമറാണ് ജയിലില്‍ സ്ഥാപിച്ചത്. ഇനി 4 ജി ജാമറാണ് സ്ഥാപിക്കേണ്ടത്. ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ പിടികൂടുന്നവര്‍ക്ക് 2500 രൂപ സമ്മാനവും ഡിജിപി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…