India

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം; പതിനാറുകാരൻ സഹോദരനെ കൊന്ന് കിണറ്റിലിട്ടു

ഗാന്ധിനഗർ: മൊബൈൽ ഫോണിനെ ചൊല്ലിത്തുടങ്ങിയ തർക്കം കലാശിച്ചത് കൊലപാതകത്തിൽ. മൊബൈലിൽ ഗെയിം കളിക്കുന്നതിലെ തർക്കത്തെ തുടർന്നാണ് പതിനാറുകാരൻ സഹോദരനെ കൊന്ന് കിണറ്റിലിട്ടത്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

മൊബൈൽ ഫോണിൽ മാറി മാറി കളിക്കുകയായിരുന്നു സഹോദരങ്ങൾ. എന്നാൽ തനിക്ക് കളിക്കാൻ ഫോൺ നൽകാത്തതിലെ ദേഷ്യത്തിന് പതിനാറുകാരൻ 11 വയസുള്ള സ്വന്തം സഹോദരനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പായതിന് ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നു. സംഭവത്തെ തുടർന്ന് 16കാരൻ രാജസ്ഥാനിലേക്ക് നാട് വിട്ടു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കണ്ടെത്തുകയും തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടി കൊലപാതക വിവരം വെളിപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനിൽ നിന്നെത്തിയ കർഷക തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണ് കുട്ടികൾ.

Meera Hari

Recent Posts

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

52 mins ago

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi

53 mins ago

ഗംഗയെ വണങ്ങി, കാലഭൈരവന്റെ അനുഗ്രഹത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ പത്രിക സമർപ്പിച്ചു; സംസ്ഥാന മുഖ്യമന്ത്രിമാരും എൻ ഡി എ നേതാക്കളും അകമ്പടിയായി; ആവേശത്തോടെ ക്ഷേത്രനഗരി

വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…

2 hours ago

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

റായ്ബറേലിയിൽ രാഹുൽ നൽകിയ ആദ്യ ഗ്യാരന്റി എന്താണെന്ന് അറിയുമോ ?വീഡിയോ വൈറൽ |RAHUL GANDHI

5 hours ago

‘കഠിനാധ്വാനിയായ നേതാവ്; സുശീൽകുമാർ മോദിയുടെ വിയോഗം ബിജെപിക്ക് നികത്താനാവാത്ത തീരാനഷ്ടം’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും അമിത് ഷായും

പട്‌ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര…

5 hours ago