ചെന്നൈ : ഹോട്ടൽ ഉടമയെ കൊന്ന് ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച കേസിലെ പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ട്രോളി ബാഗ്, 16,000 രൂപ അടങ്ങിയ പേഴ്സ് എന്നിവ പിടിച്ചെടുത്തു.പ്രതികളായ ഷിബിലിയും ഫർഹാനും ജാർഖണ്ഡിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ ആർ പിഎഫ് പിടികൂടിയത്.ചെന്നൈ എഗ്മോറിൽ നിന്നും ടിൻസുകിയ എക്സ്പ്രസിൽ പ്രതികൾ കയറും എന്നായിരുന്നു ആർപിഎഫിന് കിട്ടിയ വിവരം. തുടർന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തുകയായിരുന്നു.
ചെന്നൈ എഗ്മോർ ആർപിഎഫിന് രഹസ്യവിവരം കിട്ടിയത് ഇന്നലെ വൈകുന്നേരം 5 മണിക്കാണ്. ഏഴ് മണിക്ക് പ്രതികൾ പിടിയിലായി. പിടികൂടിയ പ്രതികളെ റെയിൽവെ പൊലീസ് കേരള പൊലീസിന് കൈമാറി. പിടിച്ചെടുത്ത വസ്തുക്കളും പൊലീസിന് കൈമാറി. തിരൂർ ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘത്തിനാണ് പ്രതികളെ കൈമാറിയത്. പ്രതികൾ അട്ടപ്പാടി ചുരത്തിലേക്ക് കയറിയത് മെയ് 19 ന് വൈകീട്ട് 6.45 നാണ്. രാത്രി 8 മണിയോടെ തിരിച്ചിറങ്ങി.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…