സുമൻ കുമാരി
മുംബൈ : മോഡലുകളെ നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കിയ കേസില്‍ ഭോജ്പുരി നടി സുമൻ കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത് ഭോജ്പുരി സിനിമാമേഖലയിൽ വൻ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇവർ അനധികൃതമായി തടങ്കലിലാക്കിയ മൂന്നു യുവതികളെയും പൊലീസ് മോചിപ്പിച്ചു.
പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഇവരുടെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാർക്കും സുമനുമിടയിൽ പാലമായി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
ആരെ കോളനി മേഖലയിലെ റോയൽ പാം ഹോട്ടലിൽ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചുനൽകാറുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹോട്ടലിൽ മിന്നൽ റെയ്ഡ് നടത്തിയത്. സിനിമകളിൽ അവസരം തേടി മുംബൈയിലെത്തുന്ന യുവതികളെ അവരുടെ സാഹചര്യം ചൂഷണം ചെയ്താണ് ഈ മേഖലയിലേക്ക് സുമൻ എത്തിച്ചരുന്നത്.ഇടപാടാറുകാരെന്ന വ്യാജേന പോലീസ് നടത്തിയ ഓപ്പറേഷനിലാണ് നടിയും റാക്കറ്റും പിടിയിലായത്. ഓരോ മോഡലിനും 50,000 മുതൽ 80,000 രൂപ വരെയാണ് സുമൻ കുമാരി വിലപേശിയിരുന്നത്.
ആരാണ് സുമൻ കുമാരി?
ഇരുപത്തിനാലുകാരിയായ സുമൻ കഴിഞ്ഞ ആറു വർഷമായി മുംബൈയിലാണ് താമസം. ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി എന്നിവയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി ഷോകളിലും അഭിനയിച്ചു.ഭോജ്പുരി കൂടാതെ ഹിന്ദി, പഞ്ചാബി, ഭാഷകളിൽ പുറത്തിറങ്ങിയ ഏതാനും ഗാനങ്ങളിലും സുമൻ മുഖം കാണിച്ചിട്ടുണ്ട്. കരിയറിൽ പ്രതിസന്ധി നേരിടുന്ന മോഡലുകളെയാണ് നിർബന്ധിത വേശ്യാവൃത്തിയിലേക്ക് സുമൻ എത്തിച്ചിരുന്നത്. മോഡലുകളുമായി നിർബന്ധിത കരാർ ഇവർ ഏർപ്പെടുമായിരുന്നുവെന്നും വിവരമുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…