Monday, June 3, 2024
spot_img

കരിയറിൽ പ്രതിസന്ധി നേരിടുന്ന മോഡലുകളെ ഇരകളാക്കി മാറ്റി വേശ്യാവൃത്തിക്ക് കരാറിൽ ഏർപ്പെടും; ആരാണ് സുമൻ കുമാരി?

മുംബൈ : മോഡലുകളെ നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയാക്കിയ കേസില്‍ ഭോജ്പുരി നടി സുമൻ കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത് ഭോജ്പുരി സിനിമാമേഖലയിൽ വൻ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇവർ അനധികൃതമായി തടങ്കലിലാക്കിയ മൂന്നു യുവതികളെയും പൊലീസ് മോചിപ്പിച്ചു.

പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമ പ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഇവരുടെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാർക്കും സുമനുമിടയിൽ പാലമായി പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

ആരെ കോളനി മേഖലയിലെ റോയൽ പാം ഹോട്ടലിൽ മോഡലുകളെ വേശ്യാവൃത്തിക്ക് എത്തിച്ചുനൽകാറുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഹോട്ടലിൽ മിന്നൽ റെയ്ഡ് നടത്തിയത്. സിനിമകളിൽ അവസരം തേടി മുംബൈയിലെത്തുന്ന യുവതികളെ അവരുടെ സാഹചര്യം ചൂഷണം ചെയ്താണ് ഈ മേഖലയിലേക്ക് സുമൻ എത്തിച്ചരുന്നത്.ഇടപാടാറുകാരെന്ന വ്യാജേന പോലീസ് നടത്തിയ ഓപ്പറേഷനിലാണ് നടിയും റാക്കറ്റും പിടിയിലായത്. ഓരോ മോഡലിനും 50,000 മുതൽ 80,000 രൂപ വരെയാണ് സുമൻ കുമാരി വിലപേശിയിരുന്നത്.

ആരാണ് സുമൻ കുമാരി?

ഇരുപത്തിനാലുകാരിയായ സുമൻ കഴിഞ്ഞ ആറു വർഷമായി മുംബൈയിലാണ് താമസം. ഭോജ്പുരി സിനിമകളായ ലൈല മജ്നു, ബാപ് നംബാരി, ബേട്ട ദാസ് നംബാരി എന്നിവയിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ചില ഒടിടി ഷോകളിലും അഭിനയിച്ചു.ഭോജ്പുരി കൂടാതെ ഹിന്ദി, പഞ്ചാബി, ഭാഷകളിൽ പുറത്തിറങ്ങിയ ഏതാനും ഗാനങ്ങളിലും സുമൻ മുഖം കാണിച്ചിട്ടുണ്ട്. കരിയറിൽ പ്രതിസന്ധി നേരിടുന്ന മോഡലുകളെയാണ് നിർബന്ധിത വേശ്യാവൃത്തിയിലേക്ക് സുമൻ എത്തിച്ചിരുന്നത്. മോഡലുകളുമായി നിർബന്ധിത കരാർ ഇവർ ഏർപ്പെടുമായിരുന്നുവെന്നും വിവരമുണ്ട്.

Related Articles

Latest Articles