Featured

മോദിയുടെ പുതിയ വാഹനം കണ്ട് തീവ്രവാദികൾ പോലും ഞെട്ടി!!!

റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ സുരക്ഷിത വാഹനങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയൊരുക്കാന്‍ പുതിയ അതിസുരക്ഷിത വാഹനം എത്തിയിരിക്കുകയാണ് എന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം ചർച്ചയായത്.

വി.ആര്‍.10 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സംവിധാനത്തിന്റെ അകമ്പടിയോടെ എത്തിയിട്ടുള്ള മെഴ്‌സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡ് ആണ് അദ്ദേഹത്തിനായി എത്തിയിട്ടുള്ള പുതിയ കവചിത വാഹനം. ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന വാഹനങ്ങളിലൊന്നാണ് ഇത്. ഒരു സുരക്ഷിത വാഹനത്തിന് ആവശ്യമായ എല്ലാ ഫീച്ചറുകളും മെഴ്‌സിഡസ് ബെന്‍സ് മേബാക് എസ് 650 ഗാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. എ.കെ.47 പോലുള്ള തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടയെ പ്രതിരോധിക്കാന്‍ കരുത്തുള്ള വിന്‍ഡോകളും ബോഡി ഷെല്ലുമാണ് ഇതിലുള്ളത്. എക്‌സ്‌പ്ലോസീവ് റെസിസ്റ്റന്റ് വെഹിക്കിള്‍ (ഇ.ആര്‍.വി.2010) റേറ്റിങ്ങ് ലഭിച്ചിട്ടുള്ള ഈ വാഹനം രണ്ട് മീറ്റര്‍ അകലെ ഉണ്ടാകുന്ന 15 കിലോഗ്രാം ടി.എന്‍.ടി സ്‌ഫോടനത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കും. നേരിട്ടുള്ള സ്‌ഫോടനങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കുന്നതിനായി മികച്ച മെറ്റീരിയലാണ് അടിഭാഗത്ത് നല്‍കിയിട്ടുള്ളത്.

സുരക്ഷ പോലെ തന്നെ കരുത്തുമുള്ള വാഹനമാണിത്. 6.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി12 എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 516 ബി.എച്ച്.പി. പവറും 900 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ഈ കവചിത വാഹനത്തിന്റെ പരമാവധി വേഗത. പഞ്ചറായാലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന റണ്‍-ഫ്‌ളാറ്റ് ടയറുകളും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സീറ്റ് മസാജറുകള്‍ ഉള്‍പ്പെടെയുള്ള അത്യാഡംബര സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനെ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നരേന്ദ്ര മോദി എത്തിയത് ഈ അതിസുരക്ഷ വാഹനത്തിലായിരുന്നു. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് കവചിത വാഹനങ്ങള്‍ എത്താറുള്ളത്. ഒരേ മോഡലിലുള്ള രണ്ട് കാറുകളാണ് ഇത്തരത്തില്‍ എത്താറുള്ളത്. ഒന്നില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുമ്പോള്‍ മറ്റൊന്ന് വാഹന വ്യൂഹനത്തിനൊപ്പം യാത്ര ചെയ്യുകയാണ് പതിവ്. ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വിലയെന്നാണ് വിവരം.

ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ അതിസുരക്ഷാവാഹനമായ മെഴ്‌സിഡസ് മേബാക് എസ് 650 കാറിന്റെ വില മാദ്ധ്യമങ്ങൾ പെരുപ്പിച്ചുകാണിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് ഇത്തരം വാഹനങ്ങൾ വാങ്ങുന്നത്. തീരുമാനം എടുക്കുന്നത് എസ്.പി.ജി ഗ്രൂപ്പിന്റെ വിദഗ്ധസമതിയെന്നും കേന്ദ്രസർക്കാർ വെളിപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വാഹനത്തെക്കുറിച്ച് വലിയ വാർത്തകളും വീഡിയോകളുമാണ് പുറത്തുവരുന്നത്. പലരും നൽകിയ വാർത്തകളിലെ വില തെറ്റാണ്. മാദ്ധ്യമങ്ങൾ മൂന്നിരട്ടിവരെ വിലകൂട്ടിയാണ് പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും അവഗണിക്കേണ്ടതാണ്. 12 കോടിയിലേറെ രൂപ വിലവരുമെന്ന മട്ടിലുള്ള പ്രചാരണം തെറ്റാണെന്നാണ് റിപ്പോർട്ട്. ഇത്തരം പ്രവണതകൾ മാദ്ധ്യമങ്ങൾ നിരുത്സാഹപ്പെടുത്തണം. പ്രതിരോധ രംഗത്തിനും രാജ്യ താൽപ്പര്യത്തിനും എതിരാണ് ഇത്തരം തെറ്റായ പ്രചാരണമെന്നും പ്രതിരോധ വകുപ്പ് സൂചിപ്പിച്ചു.

കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ സുപ്രധാന വ്യക്തികൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ആറുവർഷത്തിലൊരിക്കൽ സുരക്ഷാ അവലോകനം നടക്കും. ഇതിന് മുന്നോടിയായി തന്നെ വാഹനങ്ങളെ പരിഷ്‌ക്കരിക്കുന്ന നടപടികളടക്കം പൂർത്തിയാകും. എസ്.പി.ജി ഗ്രൂപ്പിന്റെ വിദഗ്ധ പരിശോധനകൾക്കും റിപ്പോർട്ടുകൾക്കും അത്രമേൽ പ്രാധാന്യവും പ്രസക്തിയുമുണ്ട്. പ്രതിരോധ വകുപ്പിന്റെ വിദഗ്ധകമ്മറ്റിയും കാബിനറ്റ് കമ്മറ്റിയും വിശദമായ പരിശോധനയും നടക്കുമെന്നും റിപ്പോർട്ടിൽ വിശദീ കരിക്കുന്നു.

ഇതുവരെ പ്രധാനമന്ത്രിക്കായി ഉപയോഗിച്ചിരുന്ന വാഹനം ബി.എം.ഡബ്ലുവിന്റേതായിരുന്നു. അവർ സ്വാഭാവികമായി പരിഷ്‌ക്കരിച്ച പതിപ്പ് ഇത്തവണ ഇറക്കിയിരുന്നില്ല. തുടർന്നാണ് അടിയന്തിരമായി മെഴ്‌സിഡസിന്റെ മേബാക് എസ് 650 എന്ന് ഏറ്റവും മികച്ച വാഹനം തീരുമാനിക്കപ്പെട്ടത്. സ്‌ഫോടനങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള വാഹനമാ ണിതെന്നും എസ്.പി.ജി ടീം ഉറപ്പുവരുത്തിയ ശേഷമാണ് വാങ്ങിയി്ട്ടുള്ളത്. യാത്രചെയ്യേണ്ട വ്യക്തിയുടെ സുരക്ഷയെ സംബന്ധിച്ച് തീരുമാനം എടുക്കാൻ എസ്.പി.ജി സംഘത്തിന് പൂർണ്ണ അധികാരമുണ്ട്. വാഹനത്തിന്റെ കാര്യത്തിൽ അവരുടെ തീരുമാനം അന്തിമ മാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ബുള്ളറ്റ് പ്രൂഫ് സുരക്ഷ സംവിധാനമുള്ള മഹീന്ദ്ര സ്‌കോര്‍പിയോ ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നരേന്ദ്ര മോദി ഉപയോഗിച്ചിരുന്നത്. എന്നാല്‍, പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം അദ്ദേഹം ബി.എം.ഡബ്ല്യു സെവന്‍ സീരീസ് ഹൈ സെക്യൂരിറ്റി എഡിഷന്‍ വാഹനത്തെ തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ വാഹനങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

6 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

6 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

6 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

7 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

14 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

15 hours ago