ബംഗളൂരു: വിദ്വേഷപ്രസംഗങ്ങൾ കോൺഗ്രസ് സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും ജനങ്ങളും കോടതികളും അവർക്ക് തക്കശിക്ഷ നൽകിയിട്ടും അവർ പാഠം പഠിക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്നെ 91 തവണ ഇത്തരം വാക്കുകൾകൊണ്ട് കോൺഗ്രസ് ആക്രമിച്ചിട്ടുണ്ട്. ഓരോ തവണയും ജനങ്ങൾ അവർക്ക് വലിയ ശിക്ഷ നൽകിയിട്ടുണ്ടെന്നും. ഇത്തവണ കർണ്ണാടകയിലും അവരെ കാത്തിരിക്കുന്ന വിധി അതു തന്നെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഹുംനാബാദിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് പ്രധാനമന്ത്രി മല്ലികാർജ്ജുൻ ഖാർഗെക്ക് മറുപടി പറഞ്ഞത്. നേരത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിയെ വിഷ സർപ്പത്തോട് ഉപമിച്ച് പ്രസ്താവന നടത്തിയിരുന്നു. കർണ്ണാടകയിൽ തന്നെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുമ്പോഴാണ് ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്.
അംബേദ്ക്കറെ പോലും അപമാനിച്ചിട്ടുള്ള പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. സവർക്കറെ അവർ ഇപ്പോഴും അപമാനിച്ചുകൊണ്ടിരിക്കുന്നു. അത് ആ പാർട്ടിയുടെ സംസ്ക്കാരമാണെന്നും ഇന്ന് വിദ്വേഷത്തിന്റെ ആ ആയുധം തനിക്കുനേരെയാണെന്നും കർണ്ണാടകയിലെ ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ മോദിക്കെതിരെ നടത്തിയ പരാമർശവും സോണിയാ ഗാന്ധിയുടെ മരണത്തിന്റെ വ്യാപാരി പരാമർശവും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ ചോർ ഹേ പരാമർശവും രാജ്യം ഏറെ ചർച്ച ചെയ്തിരുന്നു. ഓരോ തവണയും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ലഭിച്ചത്.
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…