Health

എളുപ്പം തടി കുറയ്ക്കണോ? എങ്കിൽ ഈ ബെഡ് ടൈം ശീലം മാറ്റണം

അമിത വണ്ണമുള്ളവരെല്ലാം തടി കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ്. തടി എളുപ്പം കുറയ്ക്കാൻ കരുതിയാല്‍ അത് എളുപ്പമാകില്ല. ഇതിന് സമയം പിടിക്കുമെന്നത് സത്യമാണ്. എളുപ്പത്തിൽ തടി കുറയ്ക്കാൻ പല വഴികൾ ഉണ്ട്. അതിൽ ഒന്നാണ് ബെഡ്‌ടൈം വഴികള്‍. രാത്രിയില്‍ കിടക്കാന്‍ നേരത്ത് ചെയ്യേണ്ട ചില കാര്യങ്ങളും ചെയ്യരുതാത്ത ചില കാര്യങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

​സ്‌ക്രീന്‍ ടൈം ​

കിടക്കും മുന്‍പ് സ്‌ക്രീന്‍ ടൈം കുറയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇത് ടിവിയാണെങ്കിലും കമ്പ്യൂട്ടറാണെങ്കിലും ഫോണാണെങ്കിലുമെല്ലാം ഒഴിവാക്കേണ്ട ഒന്നാണ്. ഇത് ഉറക്കം കളയുക മാത്രമല്ല, തടി കൂട്ടുന്ന, മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്ന അനാരോഗ്യകരമായ ശീലം തന്നെയാണ്. ഇതിനാല്‍ തന്നെ കിടക്കാന്‍ നേരം ഇത്തരം ശീലമൊഴിവാക്കി പകരം മെഡിറ്റേഷന്‍ ചെയ്യുകയെന്നത് ശീലമാക്കുക.
ഇത് നല്ല ഉറക്കത്തിനും സഹായിക്കുന്ന ഒന്നാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇഡ്ഢലി മാവില്‍ അല്‍പം കടുകെണ്ണ ചേര്‍ത്താല്‍ ഗുണമേറെ​

​ഉറങ്ങുക​

ഉറക്കമെന്നത് ശരീരത്തിലെ ഹോര്‍മോണ്‍, അപചയ പ്രക്രിയകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. കൃത്യമായ സമയം ഉറങ്ങുകയെന്നത് പ്രധാനമാണ്. ദിവസവും 7-8 മണിക്കൂര്‍ നേരം ഉറങ്ങുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. കുറവ് സമയം ഉറങ്ങുന്നത് തടി കുറയ്ക്കാനുള്ള സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തുമെന്നത് ആനല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഉറക്കക്കുറവ് ഒഴിവാക്കുക. ഇതു പോലെ തന്നെ വൈകിക്കിടക്കുന്നതും ഒഴിവാക്കുക.

​ബെഡ് ടൈം അത്താഴം ​

ബെഡ് ടൈം അത്താഴം ഒഴിവാക്കേണ്ട ഒന്നാണ്. ഇതു പോലെ ബെഡ് ടൈം സ്‌നാക്‌സും. വൈകീട്ടത്തെ ഭക്ഷണം കൂടിപ്പോയാല്‍ 8 മണിയോടെ തന്നെ പൂര്‍ത്തിയാക്കുക. ശേഷം ഒന്നും കഴിയ്ക്കരുത്. വൈകീട്ട് സൂര്യാസ്തമയത്തോടെ അത്താഴമെന്നതാണ് ഏറ്റവും നല്ലതെന്ന് പഠനങ്ങള്‍ പറയുന്നു. കിടക്കുന്നതിന് 2 മണിക്കൂര്‍ മുന്‍പായി അത്താഴം പൂര്‍ത്തിയാക്കുക.

നല്ല ഉറക്കത്തിന്, ദഹന പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് എല്ലാം ഇതേറെ സഹായിക്കുന്നു. വൈകിയുളള അത്താഴ ശീലം ഒഴിവാക്കുക തന്നെ ചെയ്യുക. ഇതുപോലെ വയര്‍ നിറയെ കഴിയ്ക്കരുത്, ലഘുഭക്ഷണം മാത്രം കഴിയ്ക്കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വിശപ്പും കുറയും, പെട്ടെന്ന് വയര്‍ നിറയും, തടിയും കുറയും.

കിടപ്പുമുറി

കിടപ്പുമുറിയും പ്രധാനമാണ് ലൈറ്റിട്ട്, ഇത് ബെഡ്‌ലാംപെങ്കിലും പോലും ഉറങ്ങാതിരിയ്ക്കുക. വൃത്തിയുള്ള മുറിയും ബെഡും സൂക്ഷിയ്ക്കുക, ഇലക്ടോണിക് ഉപകരണങ്ങള്‍ മുറിയില്‍ നിന്നും മാറ്റുക എന്നിവയെല്ലാം ഒഴിവാക്കേണ്ട ബെഡ്‌ടൈം ശീലങ്ങള്‍ തന്നെയാണ്. അയഞ്ഞ വസ്ത്രങ്ങള്‍ ഇടുക. തണുത്ത അന്തരീക്ഷം ഉറങ്ങാന്‍ ഫലപ്രദമാണ്. കിടക്കാന്‍ നേരം ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, മിഡ്‌ടൈം സ്‌നാക്‌സ് കഴിയ്ക്കുന്ന ശീലം ഒഴിവാക്കാനും ഇതേറെ ഗുണം നല്‍കും.

​ചായ, കാപ്പി ശീലങ്ങള്‍​

കിടക്കാന്‍ നേരത്ത് ചായ, കാപ്പി ശീലങ്ങള്‍ ഒഴിവാക്കാം. ഇത് ഗ്രീന്‍ ടീ ആണെങ്കില്‍ പോലും. കിടക്കാന്‍ നേരത്തെ ഇത്തരം ശീലങ്ങള്‍ ഉറക്കം കളയുകയും ഇതു വഴി തടി കുറയ്ക്കല്‍ പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യുന്നു. വെളളം മാത്രം കുടിക്കാം. ഇതും വൈകീട്ട് ആറിന് ശേഷം കൂടുതല്‍ വെള്ളം കുടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. കാരണം മൂത്രശങ്ക അധികരിയ്ക്കുന്നത് നല്ല ഉറക്കത്തിന് തടസം നില്‍ക്കുന്ന ഒന്നാണ്. രാവിലെ നേരത്ത് തന്നെ ഭക്ഷണം കഴിക്കുക.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

21 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago