India

‘മോദിക്ക് സിഖ് സമുദായത്തോട് ആദരവ് ധാരാളം സഹായങ്ങൾ ചെയ്തു തന്നു’ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദൽ ഖൽസ സ്ഥാപകൻ ജസ്വന്ത് സിങ് ടെക്കേധാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സിഖ്‌മതസ്ഥർക്ക് നൽകുന്ന സഹായങ്ങളും ആധാരവും എടുത്ത് പറഞ്ഞ് വാനോളം പുകഴ്ത്തി ദൽ ഖൽസ സ്ഥാപകൻ ജസ്വന്ത് സിങ് ടെക്കേധാർ.മോദിക്ക് സിഖ് മതത്തോട് ആദരവാണെന്നും,അദ്ദേഹം ധാരാളം സഹായങ്ങൾ സിഖ് മതത്തിനായി അദ്ദേഹം ചെയ്ത് തന്നുവെന്നും ജസ്വന്ത് സിങ് ടെക്കേധാർ വെളിപ്പെടുത്തി.വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ജസ്വന്ത് സിങ് പ്രശംസിച്ചത്.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ സമുദായത്തെ ഇഷ്ടപ്പെടുന്നുവെന്നും ഒരിയ്ക്കലും നടക്കില്ലെന്ന് കണ്ട് ബ്ലാക്ക് ലിസ്റ്റിൽ പെട്ടിരുന്ന കർത്താപൂർ കോറിഡോർ ഉൾപ്പെടെ മോദിയാണ് കൊണ്ടുവന്നതെന്നും സിഖുകാരുടെ വലിയ ആവശ്യങ്ങൾ നിറവേറ്റി മുന്നോട്ട് പോകാൻ മോദിക്ക് കഴിയുമെന്നും സർക്കാർ നിരവധി വലിയ പദ്ധതികൾ നടത്തിയിട്ടുണ്ടെന്നും ഇനിയും നടപ്പിലാക്കാനുമുണ്ടെന്നും ഇതെല്ലാം കൂടി നടപ്പിലാക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പ്രമുഖരായ ഏഴു സിഖ് നേതാക്കളുമായി മോദി നേരത്തെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിഖ് സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന മോദിക്ക് നേതാക്കൾ നന്ദി അറിയിച്ചിരുന്നു.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago