India

79 തവണ ഉയർന്ന നീണ്ട കയ്യടികൾ; 15 സ്റ്റാൻഡിങ് ഒവേഷൻസ്; മോദി മോദി വിളികൾ; സെൽഫി എടുക്കാൻ ക്യൂ; ലോകം പ്രത്യാശയോടെ കേൾക്കാൻ കാത്തിരുന്ന മോദിയുടെ പ്രസംഗം ആഘോഷമാക്കി അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആഘോഷമാക്കി അംഗങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കിയ പ്രസംഗത്തിനിടെ കയ്യടികൾ ഉയർന്നത് 79 തവണ. 15 സ്റ്റാൻഡിങ് ഒവേഷൻസ്; മോദി മോദി വിളികൾ; സെൽഫി എടുക്കാൻ ക്യൂ, അങ്ങനെ മോദിയുടെ പ്രസംഗം കോൺഗ്രസ് അംഗങ്ങൾ ആഘോഷമാക്കി. പക്ഷെ അദ്ദേഹം പ്രതിപാദിച്ച വിഷയങ്ങൾ അതീവ ഗൗരവ സ്വഭാവമുള്ളവയായിരുന്നു. വിഷയങ്ങളിലൊന്ന് തീവ്രവാദവും അതുയർത്തുന്ന ഭീഷണികളുമായിരുന്നു. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നിട്ട് രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്നു, മുംബൈ ഭീകരാക്രമണം നടന്നിട്ട് ഒരു പതിറ്റാണ്ടും. പക്ഷെ തീവ്രവാദത്തിന്റെ ഭീഷണി ഇപ്പോഴുമുണ്ട്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ മോദി ആവശ്യപ്പെട്ടു. ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നും സമാധാനത്തിന്റെയും ചർച്ചകളുടെയും സംവാദത്തിന്റെയും കാലമാണെന്നും റഷ്യ യുക്രൈൻ യുദ്ധത്തെ പരാമർശിച്ച് മോദി പറഞ്ഞു. ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല മറിച്ച് സമാധാനത്തിന്റെ ഭാഗത്താണെന്ന് നേരെ അദ്ദേഹം ആവർത്തിച്ചു. അന്താരാഷ്‌ട്ര കൂട്ടായ്മകളും സംഘടനകളും ശക്തിപ്പെടുന്നത് യുദ്ധത്തിനെതിരായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ വികസനവും അതിനു കാരണമായ ദേശീയ ഐക്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ 2014 ൽ ആദ്യ അമേരിക്കൻ സന്ദർശനം നടത്തുമ്പോൾ ഇന്ത്യ പത്താമത് സാമ്പത്തിക ശക്തിയായിരുന്നുവെന്നും ഇത്തവണ താൻ അമേരിക്കയിലേക്ക് വരുമ്പോൾ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ ദേശീയ ഐക്യം ഈ മുന്നേറ്റത്തിന്റെ പ്രധാനകാരണമാണ്. 23 ഭാഷകൾ സ്വന്തമായുള്ള ഭാരതം ഒരേ ശബ്ദത്തിലാണ് സംസാരിക്കുന്നത്. ഇന്ത്യയിൽ നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണം രാജ്യത്തെ ഏറെ മുന്നിലെത്തിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം തവണയാണ് അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തത്. അമേരിക്കൻ കോൺഗ്രസിനെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും, മൂന്നാമത്തെ ലോക നേതാവുമാണ് നരേന്ദ്രമോദി.

B4 Admin

Recent Posts

യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഭാരതം. ഭീകരവാദത്തിനെതിരെ ശക്തമായ താക്കീത്

ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…

6 minutes ago

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

16 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

2 days ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

2 days ago