ന്യൂയോർക്ക്: ഇന്ത്യ അമേരിക്ക നയതന്ത്ര ബന്ധം ശക്തമാക്കുന്ന സുപ്രധാന തീരുമാനങ്ങളുമായി മോദി-ട്രമ്പ് കൂടിക്കാഴ്ച്ച. ഒന്നരമണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് നേതാക്കൾ സംയുക്ത വാർത്താ സമ്മേളനം നടത്തിയത്. ഇന്ത്യയുടേയും അമേരിക്കയുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇന്ത്യ അമേരിക്കയുടെ ഉറ്റ സുഹൃത്താണെന്ന് പ്രസിഡന്റ് ട്രമ്പും പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറാൻ ചർച്ചയിൽ തീരുമാനമായി. ഇന്ത്യയ്ക്കായി എണ്ണയും പ്രകൃതി വാതകവും അമേരിക്ക വാഗ്‌ദാനം ചെയ്‌തു. ആയുധ വ്യാപാരം വർധിപ്പിക്കുമെന്നും എഫ് 35 ഫൈറ്റർ വിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ തയ്യാറാണെന്നും ട്രമ്പ് അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ തടയുന്നതിൽ ഇന്ത്യ അമേരിക്കയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്‌തു. എന്നാൽ നിരപരാധികളായ ആളുകളെ തെറ്റിദ്ധരിപ്പിച്ച് അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെ നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എണ്ണൂറോളം അനധികൃത കുടിയേറ്റക്കാരെ കൂടി അമേരിക്ക ഉടൻ അവരവരുടെ നാടുകളിൽ എത്തിക്കും. ഇതിൽ 487 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…