Categories: Featured

അന്താരാഷ്ട്ര മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ സര്‍സംഘ ചാലക്; കൂടിക്കാഴ്ച ചൊവ്വാഴ്ച

ദില്ലി : ആഗോള തലത്തില്‍ ആര്‍എസ്എസിന്‍റെ ആശയങ്ങള്‍ വ്യക്തമാക്കുന്നതിന്റെ ഭാഗമായി സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായി സംവദിക്കും. 24നാണ് മോഹന്‍ ഭാഗവത് അന്താരാഷ്ട്ര മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ച.

ആര്‍എസ്എസിന്‍റെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ആഗോള കാഴ്ച്ചപ്പാടില്‍ വിശദീകരിക്കുന്നതിനായാണ് വിദേശ മാധ്യമങ്ങളെ കാണുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി മോഹന്‍ ഭാഗവത് സംവദിക്കാറുണ്ട്. കൂടാതെ സംഘത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളും ഇതോടോപ്പം സര്‍സംഘ ചാലക് വിശദീകരിക്കും. ദല്‍ഹി അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്ററിലായിരിക്കും മാധ്യമങ്ങളെ അഭിമുഖീകരിക്കുകയെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അറിയിച്ചു.

ഇത് ആദ്യമായാണ് സര്‍സംഘ ചാലക് വിദേശ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നത്. സമകാലിക രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ആഗോള പ്രവണതകളെ കുറിച്ചും അദ്ദേഹം സംസാരിക്കും.

1925 സെപ്തംബര്‍ 27ന് നാഗ്പൂരിലാണ് ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത്. ഡോക്ടര്‍ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സംഘത്തിന്റെ സ്ഥാപകന്‍. ഭാരതത്തിന്റെ ഉന്നമനവും ലോക സമാധാനവും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയാണ്.

Anandhu Ajitha

Recent Posts

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

41 minutes ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

49 minutes ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

56 minutes ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

2 hours ago

അതിദാരിദ്ര്യ മുക്ത സംസ്ഥാനത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ രണ്ടാം പതിപ്പ് എന്തിന് ?

2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…

3 hours ago

വെനസ്വേലയിലെ സൈനിക നടപടിയെ വിമർശിച്ച് ന്യൂയോർക്ക് മേയർ മാംദാനി I ZOHRAN MAMDANI

ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…

3 hours ago