ഹ്യൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹത്തിനായി പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നത് പാചക വിദഗ്ദ്ധ കിരൺ വർമയാണ്. പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നമോ ഥാലി, നമോ മിഠായ് ഥാലി എന്നിവ ഒരുക്കുന്ന തിരക്കിലാണ് കിരൺ. പ്രധാനമന്ത്രിക്കായി മറ്റനേകം വിശിഷ്ട വിഭവങ്ങൾ തയ്യാറാക്കുന്നതായും ഇവയൊക്കെയും അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് ശേഷം റെസ്റ്റോറന്‍റിലെ സ്ഥിരം ഇനങ്ങളാക്കുമെന്നും കിരൺ പറഞ്ഞു. 25 വർഷത്തെ പാചക ജീവിതത്തിൽ ലഭിച്ച അസുലഭ അവസരമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഭക്ഷണം തയ്യാറാക്കുന്നതെന്ന് ഒഡിഷയിൽ വേരുകളുള്ള കിരൺ പറഞ്ഞു. രണ്ടര വർഷമായി അമേരിക്കയിൽ റസ്റ്റോറന്‍റ് നടത്തുകയാണ് കിരൺ വർമ.
പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിയുടെ അമ്മ അദ്ദേഹത്തിന് എന്താണ് പാചകം ചെയ്തു കൊടുത്തതെന്ന് അന്വേഷിച്ചിരുന്നുവെന്നും ആ അന്വേഷണത്തിന്റെ ഫലമായാണ് തനിക്ക് അദ്ദേഹത്തിന്‍റെ മെനു ലഭിച്ചതെന്നും കിരൺ വർമ പറയുന്നു. മീഠി തെപ്ല, സമോസ, ചട്നി, കചോരി, ഖിച്ച്ഡി എന്നിവ നമോ ഥാലിയുടെ ഭാഗമാണ്. ഗജാർ ഹൽവ, രസ്മലായ്, ശ്രീഖണ്ഡ്, ഗുലാബ് ജാമുൻ, ഖീർ എന്നിവ അടങ്ങുന്ന മിഠായ് ഥാലിയും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നു.
ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യക്കാർക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങൾ കിരൺ ഒരുക്കിയിട്ടുണ്ട്. നോർത്ത് ഇന്ത്യൻ വിഭവങ്ങളും സൗത്ത് ഇന്ത്യൻ വിഭവങ്ങളും നോർത്ത് ഈസ്റ്റേൺ വിഭവങ്ങളും തയ്യാറാക്കാൻ നിരവധി തൊഴിലാളികൾ പരിശ്രമിക്കുകയാണ്.
ഇന്ന് രാത്രി നടക്കുന്ന ഹൗഡി മോഡി പരിപാടിയിൽ അമ്പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായ എൻ ആർ ജിയിലാണ് പരിപാടി. അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അമേരിക്കയിൽ ശക്തമായ മഴ തുടരുകയാണെങ്കിലും പരിപാടിയുടെ വിജയത്തെ അത് ഒരു കാരണവശാലും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…