Kerala

വില കുറഞ്ഞ പ്രശസ്തിക്കായി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തി ; ശോഭനാ ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ

മലപ്പുറം: പരസ്യത്തിന് വേണ്ടി ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ച സംഭവത്തില്‍ ശോഭന ജോര്‍ജ്ജിനെതിരെ മോഹന്‍ലാല്‍ രംഗത്ത്. വില കുറഞ്ഞ പ്രശസ്തിക്കായി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മോഹന്‍ലാല്‍ ആവശ്യപ്പെടുന്നത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അനാവശ്യമായി അധിക്ഷേപിച്ചതിന് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും ശോഭന ജോര്‍ജ്ജിന് അയച്ച നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച മോഹന്‍ലാലിനും സ്ഥാപനത്തിന്റെ എംഡിക്കും സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് വക്കീല്‍ നോട്ടീസ് അയച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പരസ്യത്തില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഖാദി ഉത്പന്നം എന്ന തരത്തില്‍ വ്യാജ തുണിത്തരണങ്ങള്‍ വ്യാപകമാണെന്നും ശോഭന ജോര്‍ജ്ജ് പറഞ്ഞിരുന്നു.

admin

Recent Posts

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ…

21 mins ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ…

1 hour ago

90 കിലോ മയക്കുമരുന്നുമായി 14 പാകിസ്ഥാൻ പൗരന്മാർ ഗുജറാത്ത് തീരത്ത് പിടിയിൽ ! സംഘം വലയിലായത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ 90 കിലോയോളം മയക്കുമരുന്നുമായി…

2 hours ago

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് !കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

തിരുവനന്തപുരം : കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു…

2 hours ago