Categories: Kerala

“മേയറും എംഎൽഎയും മോശമായി പെരുമാറി! ” – നടുറോഡിലെ തർക്കത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും നടുറോഡിൽ കെഎസ്ആര്‍ടിസി ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട സംഭവത്തിൽ തന്റെ ഭാഗം വിശദീകരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവർ യദു. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നും സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും യദു പറഞ്ഞു.

“പാളയത്തുവെച്ച് മേയർ കാര്‍ കുറുകെ കൊണ്ടിട്ടു. അവര്‍തന്നെ വന്ന് ഡോർ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. ഇതിനിടെ, സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്ന് പറഞ്ഞു. ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്ന് പറഞ്ഞു. ഡ്യൂട്ടി സമയത്താണ് തന്റെയടുത്ത് മോശമായി സംസാരിച്ചത്.

മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നത്. പി.എം.ജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നു.

സുപ്പര്‍ഫാസ്റ്റ് ബസ്സായതിനാല്‍ വേഗത്തില്‍ തന്നെയായിരുന്നു. എന്നാല്‍, അവരെ ഇടിച്ചുതെറിപ്പിച്ച പോലെയാണ് ഇവര്‍ പറയുന്നത്. താന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിയമനടപടിയൊന്നുമെടുത്തില്ല. രസീത് പോലും നല്‍കിയില്ല. പരാതിയുമായി മുന്നോട്ട് പോകാൻതന്നെയാണ് തീരുമാനം.”- യദു പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതേ മുക്കാലോടെ തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇന്നലെ രാത്രി തന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെതിരെയാണ് പരാതി. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്.

Anandhu Ajitha

Recent Posts

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

32 mins ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

42 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

2 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

2 hours ago

കാസർഗോഡ് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി ! ശരീരാവശിഷ്ടങ്ങൾക്കൊപ്പം ഒരു വർഷം മുമ്പ് കാണാതായ യുവാവിന്റെ തിരിച്ചറിയൽ കാർഡും

കാസർഗോഡ് : വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ…

2 hours ago

വിവാഹം കഴിഞ്ഞിട്ട് 8 ദിവസം മാത്രം ! നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി ! പന്തീരങ്കാവ് സ്വദേശിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്ത് പോലീസ്

പന്തീരങ്കാവിൽ നവവധുവിനെ ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചതായി പരാതി. കഴുത്തിൽ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയും ബെൽറ്റു കൊണ്ട്…

2 hours ago