Celebrity

മരക്കാർ ഒടിടിയിലേക്ക്: വെള്ളിയാഴ്ച ആമസോൺ പ്രൈമിൽ എത്തും

മലയാള സിനിമ ചരിത്രത്തെ മാറ്റിമറിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടി റിലീസിന്. തിയറ്ററിൽ റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ ഒടിടിയിലെത്തുന്നത്.

ഡിസംബർ രണ്ടിനാണ് മരക്കാർ തിയറ്ററിൽ എത്തുന്നത്. തുടക്കത്തിൽ ചിത്രത്തിന് മോശം റിപ്പോർട്ടുകൾ വന്നത് തിരിച്ചടിയായെങ്കിലും പിന്നീട് മികച്ച മുന്നേറ്റം നടത്തുകയായിരുന്നു. തുടർന്ന് ഡിസംബർ 17 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. തിയറ്ററിൽ എത്തി 15ാം ദിവസമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ആമസോൺ പ്രൈം തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മാത്രമല്ല മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.

അതേസമയം ഏറെ ചർച്ചകൾക്ക് ഒടുവിലാണ് ചിത്രം ഒടിടി റിലീസ് മാറ്റി തിയറ്റർ റിലീസ് പ്രഖ്യാപിക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാൽ ഒടിടി റിലീസുണ്ടാകുമെന്ന് നേരത്തെ തന്നെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. റിലീസിന് മുന്നേ വലിയ സ്വീകര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രീ ബുക്കിങ്ങിലൂടെ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ റിലീസിനെത്തിയത്.

നടന വിസ്‌മയം മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

admin

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

59 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago