മംഗലാപുരം: മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി നടൻ മോഹൻലാൽ. രാവിലെയാണ് നടൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയത്. ക്ഷേത്രത്തിലെ അർച്ചകരായ കെ എൻ സുബ്രമണ്യ അഡികയുടേയും നരസിംഹ അഡികയുടേയും കാർമികത്വത്തിൽ അതീവപ്രാധാന്യമുള്ള ചണ്ഡികാ യാഗത്തിൽ അദ്ദേഹം പങ്കെടുത്തു. പുലർച്ചെ കുടജാദ്രിയിൽ എത്തിയ ശേഷമാണ് മോഹൻലാൽ ക്ഷേത്രദർശനം നടത്തിയത്.
കർണാടകയിലെ ബൈന്ദൂർ താലൂക്കിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവശക്തി ഐക്യരൂപത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന് കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത്.
കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയുംതന്നെ വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ഇതിന്റെ മുകളിലെ ഭാഗം സ്തൂപാകൃതിയിലും താഴെയുള്ള ഭാഗം ചതുരാകൃതിയിലുമാണ്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar
ചൈനയ്‌ക്കും പാകിസ്ഥാനും കനത്ത തിരിച്ചടിയുമായി ഭാരതം |narendramodi
വാരാണസി: മൂന്നാം തവണയും വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ ഗംഗാ നദിയിൽ ആരതിയും പ്രാർത്ഥനയും നടത്തിയും…