Tuesday, April 30, 2024
spot_img

രാമനവമി ദിനത്തിൽ കൊല്ലൂരിൽ മൂകാംബികാദേവിയെ വണങ്ങി മോഹൻലാൽ!ചണ്ഡികാ യാഗത്തിൽ പങ്കെടുത്തുചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മം​ഗലാപുരം: മൂകാംബിക ദേവിയുടെ അനുഗ്രഹം തേടി നടൻ മോഹൻലാൽ. രാവിലെയാണ് നടൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയത്. ക്ഷേത്രത്തിലെ അർച്ചകരായ കെ എൻ സുബ്രമണ്യ അഡികയുടേയും നരസിംഹ അ​ഡികയുടേയും കാർമികത്വത്തിൽ അതീവപ്രാധാന്യമുള്ള ചണ്ഡികാ യാഗത്തിൽ അദ്ദേഹം പങ്കെടുത്തു. പുലർച്ചെ കുടജാദ്രിയിൽ എത്തിയ ശേഷമാണ് മോഹൻലാൽ ക്ഷേത്രദർശനം നടത്തിയത്.

കർണാടകയിലെ ബൈന്ദൂർ താലൂക്കിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവശക്തി ഐക്യരൂപത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ശങ്കരാചാര്യരാണ് ഇവിടെ ഭഗവതിയെ ഇന്ന്‌ കാണുന്ന രീതിയിൽ ശ്രീചക്രത്തിൽ പ്രതിഷ്ഠ നടത്തിയത്.

കിഴക്കേ നടയിലൂടെ അകത്ത് കടന്നാൽ ആദ്യം കാണുന്നത് സ്വർണ്ണക്കൊടിമരവും അതിന് തൊട്ടുമുന്നിലുള്ള ഏതാണ്ടത്രയുംതന്നെ വലിപ്പമുള്ള ദീപസ്തംഭവുമാണ്. തനി കന്നഡ ശൈലിയിലാണ് ഇവിടെ കൊടിമരം പണിതിട്ടുള്ളത്. ഇതിന്റെ മുകളിലെ ഭാഗം സ്തൂപാകൃതിയിലും താഴെയുള്ള ഭാഗം ചതുരാകൃതിയിലുമാണ്.

Related Articles

Latest Articles