Celebrity

“പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി”; മമ്മുക്കയ്ക്ക് നന്ദി പറഞ്ഞ് ലാലേട്ടൻ

കൊച്ചി:ലോകമെമ്പാടുമുള്ള ലാലേട്ടൻ ആരാധാകർ കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രം മരക്കാർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ റിലീസ് ചെയ്യും. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സിനിമ എത്തുന്ന ആവേശത്തിലാണ് മോഹൻലാൽ ആരാധകരും.

നിരവധി ആളുകളാണ് ചിത്രത്തിന് ആശംസയുമായി രം​ഗത്തെത്തിയത്. ഇക്കൂട്ടത്തിൽ മമ്മൂട്ടിയും ആശംസ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

“മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ ലോകമെമ്പാടും റിലീസ് ചെയ്യുന്നു, പ്രിയപ്പെട്ട ലാലിനും പ്രിയനും അതിന്റെ പിന്നിലെ മുഴുവൻ ടീമിനും എല്ലാ ആശംസകളും നേരുന്നു”, എന്നാണ് മമ്മൂട്ടി കുറിച്ചത്. പിന്നാലെ കമന്റായി മോഹൻലാലും എത്തി. “പ്രിയപ്പെട്ട ഇച്ചാക്ക നിങ്ങളുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും വളരെ നന്ദി”, എന്നാണ് താരം കുറിച്ചത്.

പ്രിയദര്‍ശനും കമന്‍റ് ചെയ്തിട്ടുണ്ട്. “പ്രിയപ്പെട്ട മമ്മൂട്ടിക്ക, ഒരായിരം പ്രണാമം ഞങ്ങളോട് കാണിച്ച ഈ സ്നേഹത്തിന് …ഞങ്ങളെ അനുഗ്രഹിച്ചതിന്…”എന്നാണ് അദ്ദേഹം കുറിച്ചത്.

ലോകമാകമാനം 4100 സ്ക്രീനുകളിലാണ് മരക്കാര്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നത്. റിലീസ് ദിനത്തില്‍ ആകെ 16,000 പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

2018 ഏപ്രില്‍ 28ന് പ്രഖ്യാപിച്ച ചിത്രമാണ് മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം തിയറ്ററുകളില്‍ എത്തുന്നത്. ഒരിടവേളക്ക് ശേഷം എത്തുന്ന മോഹൻലാൽ ചിത്രം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സിനിമാസ്വാദകരും ആരാധകരും.

അതിനിടെ ഒരു കൗതുകവാര്‍ത്ത ശ്രദ്ധേയമാവുകയാണ്. ജീവനക്കാരുടെ ആവശ്യ പ്രകാരം മരക്കാര്‍ കാണുന്നതിന് കമ്പനിക്ക് മുഴുവനായി അവധി നല്‍കിയിരിക്കുകയാണ് കമ്പനിയുടെ എംഡി.ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലി കോളിംഗ് കമ്പനിയായ പികെ ബിസിനസ് സൊല്യൂഷന്‍സാണ് മരക്കാര്‍ റിലീസ് ദിവസം കമ്പനിക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

10 ജീവനക്കാരുള്ള കമ്പനിയില്‍ എല്ലാവരും മോഹന്‍ലാല്‍ ചിത്രം കാണാന്‍ പോകുന്നതിനാല്‍ കമ്പനിക്ക് തന്നെ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷന്‍ എം ഡി അഖില്‍ പരമേശ്വരന്‍ കൗടല്യ പറഞ്ഞു.ഡിസംബര്‍ 2,3 എന്നിങ്ങിനെ രണ്ട് ദിവസങ്ങളാണ് ജീവനക്കാര്‍ക്ക് സിനിമ കാണാനായി കമ്പനി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി നല്‍കുക മാത്രമല്ല കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും തിയേറ്ററുകളില്‍ ടിക്കറ്റ് ഉറപ്പാക്കുക കൂടി ചെയ്തിരിക്കുകയാണ് പികെ ബിസിനസ് സൊല്യൂഷന്‍സ്‌.

admin

Recent Posts

ക്ഷേത്രത്തിലെ കൈ കൊട്ടിക്കളിക്കിടെ കലാകാരിക്ക് ഹൃദയാഘാതം; വേദിയിൽ കുഴഞ്ഞുവീണ 67-കാരി മരിച്ചു

തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ…

8 mins ago

കേരളത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് കമ്മികൾ വിലയിരുത്തിയ ചരിത്ര പരിഷ്‌കാരം

ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തെയും കാര്യക്ഷമമായ നികുതി പിരിവിന്റെയും സൂചനയെന്ന് വിദഗ്ദ്ധർ I NARENDRA MODI

52 mins ago

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

2 hours ago

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര് ? തീരുമാനം ഇന്ന് ഉണ്ടാകണം ; അവസാനഘട്ടത്തിൽ തലപുകഞ്ഞാലോചിച്ച് കോൺഗ്രസ്

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…

2 hours ago

സൂചനകൾ സർക്കാരുമായി പങ്കുവച്ച് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ

പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN

2 hours ago

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

3 hours ago